ഖത്തറിൽ ഹാട്രിക് കിരീടം തേടി ഇഗ
text_fieldsദോഹ: ഖത്തർ ഓപൺ വനിതാ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ ശനിയാഴ്ച കിരീടപ്പോരാട്ടം. മുൻ ലോക ഒന്നാം നമ്പറും ഫ്രഞ്ച്, യു.എസ് ഓപൺ ജേതാവുമായ ഒന്നാം സീഡുകാരി പോളണ്ടിന്റെ ഇഗ സ്വിയാറ്റെകും 2022ലെ വിംബ്ൾഡൺ ജേതാവ് റഷ്യയുടെ എലിന റിബകിനയും ഏറ്റുമുട്ടും. 2022ലും 2023ലും ഖത്തറിൽ കിരീടം ചൂടിയ ഇഗക്ക് ഹാട്രിക് കിരീടമാണ് ഖത്തറിൽ ലക്ഷ്യം. സെമിയിൽ കളത്തിലിറങ്ങാതെയാണ് ഇവർ ഫൈനലിലേക്ക് യോഗ്യത നേടിയത്. ക്വാർട്ടറിൽ ജപ്പാന്റെ നവോമി ഒസാകയെ വീഴ്ത്തിയ കരോലിന പ്ലിസ്കോവയായിരുന്നു സെമിയിലെ എതിരാളി. എന്നാൽ, തുടർച്ചയായ മത്സരങ്ങളിൽ തളർന്ന പ്ലിസ്കോവ പരിക്കു കാരണം സെമിയിൽനിന്ന് പിൻവാങ്ങി. വാകോവർ ലഭിച്ചിറങ്ങിയ ഇഗക്ക്, മിന്നും ഫോമിലുള്ള എലിനയെ വീഴ്ത്തിയാൽ ഖത്തറിൽ ഹാട്രിക് കിരീടം ചൂടാം. സെമിയിൽ അനസ്തസ്യ പവ്ല്യൂചെങ്കോയെ 6-2, 6-4 സ്കോറിനാണ് ഇവർ തോൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.