ഇഹ്തിറാസ്: സംശയങ്ങൾ ഇനി ആരോഗ്യമന്ത്രാലയം
text_fieldsദോഹ: ഖത്തറിെൻറ കോവിഡ് ട്രാക്കിങ് ആപ്പായ ഇഹ്തിറാസുമായി ബന്ധപ്പെട്ട അേന്വഷണങ്ങൾ, സംശയങ്ങൾ, ജനങ്ങളുടെ പ്രതികരണങ്ങൾ എന്നിവ അറിയിക്കാനായി ആരോഗ്യമന്ത്രാലയം പ്രത്യേക വെബ്സൈറ്റ് ലിങ്ക് അവതരിപ്പിച്ചു. എല്ലാ പ്രവൃത്തിദിനങ്ങളിലും 24 മണിക്കൂറിനുള്ളിൽ എല്ലാ സംശയങ്ങൾക്കും മറുപടി ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
www.moph.gov.qa എന്ന മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ Health Services, EServices വിൻഡോവിൽ കയറി Governmental Health Communication Center എന്ന വിഭാഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകേണ്ടത്. ഇതിലൂെട ഇഹ്തിറാസുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ജനങ്ങൾക്ക് നൽകാം. ഖത്തർ ഐഡി അടക്കമുള്ള കാര്യങ്ങളും നൽകണം. സംശയങ്ങൾ നൽകിയതിെൻറ സ്ക്രീൻഷോട്ട് ഇതിനൊപ്പം നൽകാനുള്ള സംവിധാനവും ഉണ്ട്. അതേസമയം, ഇഹ്തിറാസുമായി ബന്ധപ്പെട്ട പൊതുസംശയങ്ങൾ ദൂരീകരിക്കാനായി ആപ്പിൽതന്നെ സംവിധാനമുണ്ട്. അല്ലെങ്കിൽ 16,000 എന്ന നമ്പറിലും വിവരങ്ങൾ ലഭിക്കും. സാങ്കേതിക കാര്യങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 109 നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.