ഐ.എം.സി.സി ജി.സി.സി ഭാരവാഹികൾ
text_fieldsദോഹ: ഐ.എം.സി.സി ജി.സി.സി കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ആറ് ഗൾഫ് രാജ്യങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങൾ പങ്കെടുത്ത ഓൺലൈൻ യോഗം ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. നാസർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സത്താർ കുന്നിൽ അധ്യക്ഷതവഹിച്ചു. റഫീഖ് അഴിയൂർ നിലവിലെ കമ്മിറ്റിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
ഐ.എൻ.എൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. രക്ഷാധികാരികളായി സത്താർ കുന്നിൽ (കുവൈത്ത്), സയ്യിദ് ഷാഹുൽ ഹമീദ് മംഗലാപുരം (സൗദി) എന്നിവരെയും ചെയർമാനായി എ.എം. അബ്‌ദുല്ലക്കുട്ടി (സൗദി), ജനറൽ കൺവീനറായി പി.പി. സുബൈർ (ഖത്തർ), ട്രഷററായി മൊയ്തീൻകുട്ടി പുളിക്കൽ (ബഹ്റൈൻ) എന്നിവരേയും തിരഞ്ഞെടുത്തു.
വൈസ് ചെയർമാൻമാരായി ഷരീഫ് താമരശ്ശേരി (കുവൈത്ത്), റഷീദ് താനൂർ (യു.എ.ഇ), ജോയന്‍റ് കൺവീനർമാരായി കാസിം മലമ്മൽ (ബഹ്റൈൻ), ഹമീദ് മധൂർ (കുവൈത്ത്), അക്‌സർ മുഹമ്മദ് (ഖത്തർ), വിവിധ സബ് കമ്മിറ്റികളുടെ കോഓഡിനേറ്റർമാരായി ഷരീഫ് കൊളവയൽ (മീഡിയ), മുഫീദ് കൂരിയാടൻ (വെൽഫെയർ വിങ്), നൗഫൽ നടുവട്ടം (ആർട്സ് വിങ്) എന്നിവരെ തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.