പ്രവാസികളെ വോട്ടർപട്ടികയിൽനിന്ന് നീക്കുന്നുവെന്ന്
text_fieldsദോഹ: പ്രവാസികളെ സ്ഥലത്തില്ലെന്ന് പറഞ്ഞ് വോട്ടർ പട്ടികയിൽ നിന്ന് നീക്കുന്നുവെന്ന് കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യാതിരിക്കാൻ പ്രവാസികളോട് ഹിയറിങ്ങിനു ഹാജരാവാൻ പറയുകയാണ്. നാട്ടിൽ ഇല്ലാത്തവർക്ക് ഇത് അപ്രായോഗികമാണ്. ഇത്തരത്തിൽ നോട്ടീസ് ലഭിച്ച പ്രവാസികൾ ബി.എൽ.ഒയുമായി ബന്ധപ്പെട്ടപ്പോൾ, പ്രവാസിയാണെന്ന രേഖയുമായി ഹിയറിങ്ങിനു ഹാജരാവാനാണ് നിർദേശം. വിദേശത്തെ ജോലി സാഹചര്യങ്ങൾക്കിടയിൽ നാടിെൻറ ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാവാൻ ആഗ്രഹിച്ച് എല്ലാ രേഖകളും സമർപ്പിച്ച് പട്ടികയിൽ ഉൾപ്പെട്ടതിനു ശേഷവും അവർക്ക് നോട്ടീസ് നൽകി ഹാജാരാകാൻ പറയുന്നത് ന്യായീകരിക്കാൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.