പ്രവാസികൾക്ക് വാക്സിൻ ഡോസ് കാലദൈർഘ്യം കുറക്കണമെന്ന് ആവശ്യം
text_fieldsദോഹ: കേരളത്തിൽ കോവിഡ് വാക്സിനേഷെൻറ കാര്യത്തിൽ പ്രവാസികൾക്ക് മുൻഗണന നൽകി സർക്കാർ ഉത്തരവിറക്കിയത് ഏറെ ആശ്വാസകരം.എന്നാൽ, ഒന്നാം ഡോസിനും രണ്ടാം ഡോസിനും ഇടയിലുള്ള കാലൈദർഘ്യം പ്രവാസികളുടെ കാര്യത്തിൽ കുറച്ചുനൽകിയില്ലെങ്കിൽ പുതിയ ഉത്തരവിെൻറ പ്രയോജനം കിട്ടാത്ത സ്ഥിതി വരും.സംസ്ഥാനത്ത് 18 മുതൽ 45 വയസ്സുവരെയുള്ള കുത്തിവെപ്പ് മുൻഗണനാപട്ടികയിലാണ് പ്രവാസികളെയും ഉൾെപ്പടുത്തിയിരിക്കുന്നത്.
ഇതിനായി പ്രവാസികൾ www.cowin.gov.in എന്ന ലിങ്കിൽ ആദ്യം വ്യക്തിഗത വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. തുടർന്ന് പ്രവാസി മുൻഗണന ലഭിക്കാനായി https://covid19.kerala.gov.in/vaccine/ എന്ന ലിങ്കിലും രജിസ്റ്റർ ചെയ്യണം.
നിലവിൽ കേരളത്തിൽ കോവിഷീൽഡ് വാക്സിെൻറ ആദ്യഡോസ് സ്വീകരിച്ച് കഴിഞ്ഞ് 84 ദിവസം കഴിഞ്ഞാലാണ് രണ്ടാം ഡോസ് നൽകുന്നത്. വാക്സിൻ ലഭ്യത അടക്കം പരിഗണിച്ചാണ് ഇത്രയധികം കാലയളവ്.നേരത്തേ ഇത് 28 ദിവസമായിരുന്നു. പിന്നീട് ആദ്യ ഡോസ് കഴിഞ്ഞ് 42 ദിവസം കഴിഞ്ഞും 56 ദിവസത്തിനുള്ളിലും രണ്ടാം ഡോസ് എടുത്താൽ മതിയെന്നായി.
എന്നാൽ, ഇപ്പോൾ 84 ദിവസമാക്കി. മിക്ക പ്രവാസികളും ചെറിയ അവധിക്കാണ് നാട്ടിലെത്തുന്നത്.കോവിഡ് കാരണം ദീർഘകാലമായി നാട്ടിൽ കുടുങ്ങുകയും ആദ്യഡോസ് എടുക്കുകയും ചെയ്തവർക്കാണ് 84 ദിവസം എന്ന കാലയളവ് കൂടുതൽ പ്രയാസം സൃഷ്ടിക്കുക.
പല പ്രവാസികൾക്കും രണ്ടാം ഡോസിനായി ദിവസങ്ങൾ മാത്രം ശേഷിക്കവേയാണ് 84 ദിവസമാക്കി ദീർഘിപ്പിച്ചത്. ഇതോടെ ഇത്തരക്കാർ ഏറെ പ്രയാസത്തിലായി. രണ്ട് ഡോസ് വാക്സിനും എടുത്ത പ്രവാസികൾക്ക് ചില ജി.സി.സി രാജ്യങ്ങൾ കോവിഡ് ചട്ടങ്ങളിൽ ഇളവുനൽകാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ കോവിഷീല്ഡ് വാക്സിന് ഖത്തർ അംഗീകാരം നൽകിയിട്ടുണ്ട്.
വാക്സിൻ എടുത്തുവരുന്ന ഇന്ത്യക്കാർക്ക് ഖത്തറിൽ ഹോട്ടൽ ക്വാറൻറീൻ ഒഴിവാക്കിയിരുന്നു. ഇത്തരത്തിൽ പല പ്രവാസികളും തിരിച്ചെത്തുകയും ഹോട്ടൽ ക്വാറൻറീൻ ഒഴിവാകുകയും ചെയ്തിരുന്നു.
നിലവിൽ വൻ സാമ്പത്തിക ചെലവാണ് ഹോട്ടൽ ക്വാറൻറീനുള്ളത്. എന്നാൽ, രണ്ടാംതരംഗം ഇന്ത്യയിൽ വ്യാപകമായതോടെ ഈ ഇളവ് ഖത്തർ പിൻവലിക്കുകയായിരുന്നു.എന്നാൽ, ഇത് പുനഃസ്ഥാപിക്കാൻ സാധ്യതയുണ്ട്. ഒരു ഡോസ് മാത്രം എടുത്തുവരുന്നവർക്ക് ഇളവ് ലഭ്യമാകില്ല.
രണ്ടാം ഡോസ് വാക്സിെൻറ കാലയളവ് ദീർഘമായതിനാൽ വാക്സിൻ എടുക്കാതെതന്നെ ഗൾഫിലേക്ക് വരുന്നതാണ് നല്ലതെന്ന ചിന്തയിലാണ് ഇേപ്പാൾ പ്രവാസികൾ. എന്നാൽ, ചില വിമാനക്കമ്പനികൾ വാക്സിൻ എടുത്തതിെൻറ രേഖകൾ ആവശ്യെപ്പടാൻ തുടങ്ങിയിട്ടുമുണ്ട്.
ഇതിനാൽ പ്രവാസികൾക്ക് വാക്സിൻ കാര്യത്തിൽ മുൻഗണന നൽകിയതുപോലെ രണ്ടാം ഡോസിെൻറ കാലദൈർഘ്യം കുറക്കണമെന്നാണ് ആവശ്യമുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.