കോവിഡ്കാലമാണ്: പകർച്ചപ്പനി പ്രതിരോധകുത്തിവെപ്പെടുക്കാം, നമുക്കും പ്രിയപ്പെട്ടവർക്കുമായി
text_fieldsദോഹ: ഇന്നുമുതൽ രാജ്യത്ത് പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ. പൊതുജനാരോഗ്യമന്ത്രാലയം, പ്രൈമറി ഹെൽത്ത് കോർപറേഷൻ, ഹമദ്മെഡിക്കൽ കോർപറേഷൻ എന്നിവ സംയുക്തമായാണ് കാമ്പയിൻ നടത്തുന്നത്. ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.ഇന്നുമുതൽ രാജ്യത്ത് എല്ലാവർക്കും സൗജന്യമായി കുത്തിവെപ്പ് നൽകും. ആറുമാസം മുതലുള്ള എല്ലാവർക്കും കുത്തിവെപ്പ് സുരക്ഷിതമാണ്. പ്രൈമറി ഹെൽത്ത് െകയർ കോർപറേഷെൻറ കീഴിെല പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, എച്ച്.എം.സിയുടെ ഔട്ട്പേഷ്യൻറ് ക്ലിനിക്കുകൾ, തിരഞ്ഞെടുത്ത 40 സ്വകാര്യ അർധസർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽ കുത്തിവെപ്പിന് സൗകര്യമുണ്ടാവുമെന്നും അധികൃതർ അറിയിച്ചു.
2021 മാർച്ച് വരെ നീളുന്ന കാമ്പയിൻ കാലയളവിൽ 5,00,000ത്തിലധികം ആളുകൾക്ക് കുത്തിവെപ്പ് നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.നാട്ടിലെ ഞാറ്റുവേലക്കാലത്തിന് സമാനമായ 'അൽ വസ്മി' കാലം ഒക്ടോബർ 16 മുതൽ രാജ്യത്ത് തുടങ്ങിയിട്ടുണ്ട്. 52 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ കാലത്ത് ശക്തമായ മഴക്ക് സാധ്യത ഏറെയാണ്.വസന്തകാലത്തിന് തുടക്കമിട്ട് പെയ്യുന്ന മഴക്കാണ് അൽ വസ്മി എന്നുപറയുക. പടിഞ്ഞാറ് ഭാഗത്തുനിന്നും മേഘങ്ങൾ കിഴക്കോട്ട് നീങ്ങി തുടർന്ന് നല്ല മഴ ലഭിക്കും. വടക്കുപടിഞ്ഞാറൻ കാറ്റും ഉണ്ടാകും. ഇൗ കാലത്ത് പകർച്ചപ്പനി സാധാരണയാണ്.പകർച്ചപ്പനി ചിലയാളുകളിൽ അപകടകരമാകാൻ സാധ്യതയുണ്ടെന്നും ഇതിനാൽ ജാഗ്രത പാലിക്കണമെന്നും നാഷനൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ് ചെയർമാനും എച്ച്.എം.സി ഇൻഫെക്ഷ്യസ് ഡിസീസ് മേധാവിയുമായ ഡോ. അബുദുല്ലതീഫ് അൽ ഖാൽ പറയുന്നു.
എല്ലാവർഷവും ഉണ്ടാകുന്ന പകർച്ചപനിയുടെ സമയമാണിത്. കോവിഡ്-19 അപകട സാധ്യതയേറെയുള്ള വയോജനങ്ങൾ, മാറാരോഗങ്ങളാൽ പ്രയാസപ്പെടുന്നവർ തുടങ്ങിയവർക്ക് പകർച്ചപനി ഏറെ അപകടകാരിയാണ്. ഇതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. കാമ്പയിനിലൂടെ രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും വാക്സിൻ ലഭ്യമാക്കും. പ്രായമായവർ, കുട്ടികൾ, ദീർഘകാല രോഗങ്ങളുള്ളവർ തുടങ്ങിയവർക്കായിരിക്കും മുൻഗണന. ഇവർ നിർബന്ധമായും വാക്സിൻ സ്വീകരിക്കണം.
കുട്ടികളെ കുത്തിവെപ്പെടുപ്പിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.പകര്‍ച്ചവ്യാധികള്‍ കുട്ടികളിലാണ് കുടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നത്.പകര്‍ച്ചവ്യാധികള്‍ കൊണ്ട് കൂടുതല്‍ ബുദ്ധിമുട്ട് നേരിടാനിടയുള്ള നിത്യരോഗികളും കാലാവസ്ഥാ പനിയെ പ്രതിരോധിക്കാന്‍ കുത്തിവെപ്പ് എടുക്കേണ്ടതാണ്. നിത്യരോഗങ്ങളായ പ്രമേഹം, ആസ്ത്മ, ഹൃദയശ്വാസകോശ രോഗങ്ങള്‍, വൃക്ക, അര്‍ബുദ രോഗികള്‍, 65 വയസ്സിന് മുകളിലുള്ളവര്‍, ആറ് മാസത്തിനും അഞ്ച് വയസ്സിനുമിടയിലുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ നിര്‍ബന്ധമായും കുത്തിവെപ്പെടുക്കണം.
കുത്തിവെപ്പുകൾ, രാജ്യം ഏറെ മുന്നിൽ
കാലാവസ്ഥാമാറ്റം മൂലമുണ്ടാകുന്ന രോഗങ്ങൾ, മറ്റു പകർച്ച വ്യാധികൾ എന്നിവ നിയന്ത്രിക്കുന്ന കാര്യത്തിൽ പൊതുജനാരോഗ്യമന്ത്രാലയം വൻനടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇതിെൻറയൊക്കെ ഫലമായി രാജ്യം അഞ്ചാംപനിയില്നിന്ന് നേരത്തേ തന്നെ സുരക്ഷിതമായിട്ടുണ്ട്. അമേരിക്ക അടക്കമുള്ള ചില രാജ്യങ്ങളിൽ ഈ രോഗം പടർന്ന സാഹചര്യത്തിലും ഖത്തർ ഇതിൽ നിന്ന് മുക്തമായിരുന്നു.
ശക്തമായ ദേശീയ രോഗപ്രതിരോധ പദ്ധതിയുടെ ഫലമായാണിത്.ലോകത്തിലെ എല്ലാ പ്രദേശങ്ങളിലും അഞ്ചാംപനി കേസുകളിലും വര്‍ധനവുണ്ടാകുന്നുണ്ട്.കോംഗോ, ഇത്യോപ്യ, ജോര്‍ജിയ, ഖസാകിസ്താന്‍, കിര്ഗിസ്താന്, മഡഗാസ്കര്‍, മ്യാന്മര്, ഫിലിപ്പീന്‍സ്, സുഡാന്, തായ്ലന്ഡ്, യുക്രെയ്ന് രാജ്യങ്ങൾ അഞ്ചാംപനിയുടെ ഭീഷണിയിലാണ്. വാക്സിനേഷന് കവറേജ് കൂടുതലായുള്ള യു.എസ്, തായ്ലന്ഡ്, തുനീഷ്യ രാജ്യങ്ങളിലും രോഗികളിൽ വര്‍ധനവുണ്ട്.
ദേശീയ രോഗപ്രതിരോധ കര്‍മപദ്ധതിയെ അടിസ്ഥാനമാക്കി ഖത്തറിലെ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധമായി നല്കുന്ന പതിവ് മീസില്‍സ് കുത്തിവെപ്പ് കര്‍ശനമായി നടപ്പാക്കുന്നുണ്ട്.ഇതിനാൽ കഴിഞ്ഞവര്‍ഷം ഖത്തറില്‍ ഒരുതരത്തിലുമുള്ള അഞ്ചാംപനി വ്യാപനവുമുണ്ടായിട്ടില്ല.
നാലുകേസുകള്‍ മാത്രമാണ് ആ വർഷം ഉണ്ടായത്.അതുതന്നെ രാജ്യത്തേക്ക് വന്ന യാത്രക്കാരില്‍നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2019ല്‍ ലോകത്ത് അഞ്ചാംപനി കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. 2018ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2019ലെ ആദ്യ മൂന്നുമാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 300ശതമാനത്തിെൻറ വര്‍ധനവുണ്ടായിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയും പറയുന്നു
കോവിഡ് ഭീഷണി ഉയർത്തുന്നതിനാൽ എല്ലാവരും പകർച്ചപ്പനി കുത്തിവെപ്പ് എടുക്കണമെന്ന് ഈ വർഷം ലോകാരോഗ്യസംഘടനയും പ്രത്യേകം ഉണർത്തുന്നുണ്ട്. ദീർഘകാല അസുഖമുള്ള 50 വയസ്സിന് മുകളിലുള്ളവർ, ആറുമാസത്തിനും അഞ്ച് വയസ്സിനും ഇടയിൽ പ്രായമുള്ളവർ എന്നിവർക്കൊക്കെ കുത്തിവെപ്പ് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിലൂടെ അസുഖങ്ങൾ വരാനുള്ള സാധ്യത കുറക്കാം. ഗർഭിണികളിൽ പകർച്ചപ്പനി മാരകമാകാൻ സാധ്യതയുണ്ട്. ഇതിനാൽ പകർച്ചപ്പനി കുത്തിവെപ്പ് ഗർഭിണികൾക്ക് ഏറെ നല്ലതാണ്.
നേരത്തേ എടുക്കുന്നത് നല്ലത്
കോവിഡ് കാലമായതിനാൽ പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് എത്ര നേരത്തേ എടുക്കുന്നോ അത്രയും നല്ലതാണെന്ന് പി.എച്ച്.സി.സി ആരോഗ്യപരിപാലന, പ്രിവൻറിവ് ഹെൽത്ത് ഡയറകട്റേറ്റ് മാനേജർ ഡോ. ഖാലിദ് ഹമിദ് ഇലാവദ് പറയുന്നു. എല്ലാവരോടും എത്രയും പെട്ടെന്ന് പകർച്ചപ്പനി കുത്തിവെപ്പെടുക്കാൻ ആവശ്യപ്പെടുകയാണ്. കുത്തിവെപ്പ് എടുത്ത് രോഗപ്രതിരോധശേഷി ആർജിക്കുന്ന ആൻറിബോഡികൾ രൂപപ്പെടുത്താൻ രണ്ടാഴ്ച എടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.