സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ടെസ്റ്റിന് 300 റിയാൽ മതി
text_fieldsദോഹ: ഖത്തറിലെ സ്വകാര്യ ആശുപത്രികളില്‍ ഇനി കോവിഡ് ടെസ്റ്റിന് 300 റിയാൽ മതി. യാത്രാആവശ്യങ്ങളടക്കമുള്ളവക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള ഫീസ് നിരക്ക് 300 റിയാലായി ഏകീകരിച്ച് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. ഏപ്രില്‍ 8ന് വ്യാഴാഴ്ച മുതല്‍ ഈ നിരക്ക് നിലവില്‍ വരും. ഖത്തറിൽ കോവിഡ് രോഗികൾ കൂടിവരുന്ന പശ്ചാത്തലത്തിൽ സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ യാത്രാആവശ്യങ്ങൾക്കുള്ള കോവിഡ് പരിശോധന നിർത്തലാക്കിയിരുന്നു. കോവിഡ് രോഗലക്ഷണമുള്ളവർക്ക് മാത്രമേ നിലവിൽ ഇവിടെ നിന്ന് ടെസ്റ്റ് നടത്തുന്നുള്ളൂ.
റെഡ്ക്രസൻറിൻെറ ആശുപത്രികളിൽ നൽകുന്ന സൗജന്യകോവിഡ് പരിശോധനയും തൽക്കാലം നിർത്താൻ ആേലാചനയുണ്ട്. യാത്രാആവശ്യങ്ങൾക്കുള്ള ടെസ്റ്റിന് സ്വകാര്യആശുപത്രികളിൽ പോകാനാണ് നിർദേശിക്കുന്നത്. എന്നാൽ സ്വകാര്യആശുപത്രികളിൽ 500 റിയാൽ വരെയാണ് ഫീസ് ഈടാക്കിയിരുന്നത്. ഈ തുകയാണ് ഇപ്പോൾ 300 റിയാൽ ആക്കി കുറച്ചിരിക്കുന്നത്. ഖത്തർ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പോകാൻ നിലവിൽ മുൻകൂർ കോവിഡ് പരിശോധന നിർബന്ധമാണ്. രാജ്യത്തെ 32 സ്വകാര്യആശുപത്രികൾക്ക് കോവിഡ് പരിശോധന നടത്താനുള്ള അംഗീകാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.