Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ് വാക്സിൻ...

കോവിഡ് വാക്സിൻ ലഭ്യമായാലുടൻ ഖത്തറിലും

text_fields
bookmark_border
കോവിഡ് വാക്സിൻ ലഭ്യമായാലുടൻ ഖത്തറിലും
cancel
camera_alt

ഡോ. അബ്​ദുല്ലത്തീഫ് അൽ ഖാൽ

ദോഹ: കോവിഡിനെതിരായ വാക്സിൻ ആഗോളാടിസ്​ഥാനത്തിൽ ലഭ്യമാകുന്ന മുറക്ക് ഉടൻ ഖത്തറിലെത്തിക്കും. ഇതിനായി നിരവധി കമ്പനികളുമായി വിപുലമായ ചർച്ചകളാണ് നടത്തുന്നതെന്നും ഒരു കമ്പനിയുമായി കരാർ ഒപ്പുവെച്ചതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ലോകത്തെ മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി പൊതുജനാരോഗ്യ മന്ത്രാലയം ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്​. ഖത്തറിൽ വാക്സിനേഷൻ ആവശ്യമുള്ള എല്ലാവർക്കും മതിയായ അളവിൽ വാക്സിൻ ശേഖരിക്കുകയാണ് ലക്ഷ്യമെന്നും നാഷനൽ ഹെൽത്ത് സ്​ട്രാറ്റജിക് ഗ്രൂപ് ചെയർമാനും എച്ച്.എം.സി ഇൻഫെക്​ഷ്യസ്​ ഡിസീസ്​ മേധാവിയുമായ ഡോ. അബ്​ദുല്ലതീഫ് അൽ ഖാൽ പറഞ്ഞു. സാർസ്​–കോവിഡിനെതിരായ ബി.എൻ.ടി 162 എം.ആർ.എൻ.എ (BNT162 mRNA) അടിസ്​ഥാനമാക്കിയുള്ള കാൻഡിഡേറ്റ് വാക്സിൻ ലഭ്യമാക്കുന്നതിന് ഫിസർ ആൻഡ്​​ ബയോൻടെക്​ എന്ന കമ്പനിയുമായാണ്​ കരാർ ഒപ്പുവെച്ചിരിക്കുന്നത്​.

വാക്സിനുകൾ ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്​. എല്ലാ അംഗീകാരങ്ങളും ലഭ്യമാകുന്നതോടെ വിതരണം ചെയ്യുമെന്നും ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തിലോ വാക്സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. അൽ ഖാൽ സൂചിപ്പിച്ചു.വാക്സിൻ ലഭ്യമാകുന്നതുവരെ എല്ലാവരും സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നതിൽ കാർക്കശ്യം പുലർത്തണം. ഇതിൽ വീഴ്ച വരുത്തരുത്​. വാക്സിൻ ഉടൻ ലഭ്യമാക്കുന്നതി‍െൻറ ഭാഗമായാണ് കമ്പനികളുമായി കരാർ ഒപ്പുവെച്ചിരിക്കുന്നത്​.

കോവിഡ് മഹാമാരിക്കെതിരെ ഖത്തർ സ്വീകരിച്ച സമഗ്രവും തന്ത്രപ്രധാനവുമായ നടപടികൾ രാജ്യത്ത് രോഗവ്യാപനം തടയുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. കോവിഡ് വ്യാപനം തടയുന്നതിൽ വിജയിച്ചുവെങ്കിലും മറ്റു രാജ്യങ്ങളെപോലെ കുറച്ചുകാലം കോവിഡിനൊപ്പം നാം ജീവിക്കേണ്ടി വരും. മാസ്​ക് ധരിക്കുക, സുരക്ഷിത അകലം പാലിക്കുക, കൂടിച്ചേരലുകൾ പരമാവധി ഒഴിവാക്കുക തുടങ്ങിയ പ്രധാന സുരക്ഷ മുൻകരുതലുകൾ എല്ലാവരും പാലിക്കണം. വൈറസിനെതിരായ കൃത്യമായ വാക്സിൻ ലഭ്യമായാൽ മാത്രമേ പൂർണമായും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കുകയുള്ളൂ.

ചിലരിൽ പകർച്ചപ്പനി അപകടകരമാവാം

എല്ലാ വർഷവും ഉണ്ടാകുന്ന പകർച്ചപ്പനിയുടെ സമയമാണിത്​. ഉടൻതന്നെ ഇതുമായി ബന്ധപ്പെട്ട വാക്സിനേഷൻ കാമ്പയിന് പൊതു ജനാരോഗ്യ മന്ത്രാലയം തുടക്കം കുറിക്കുമെന്നും നാഷനൽ ഹെൽത്ത് സ്​ട്രാറ്റജിക് ഗ്രൂപ് ചെയർമാനും എച്ച്. എം.സി ഇൻഫെക്​ഷ്യസ്​ ഡിസീസ്​ മേധാവിയുമായ ഡോ. അബ്​ദുല്ലതീഫ് അൽ ഖാൽ പറഞ്ഞു. കോവിഡ് അപകട സാധ്യതയേറെയുള്ള വയോജനങ്ങൾ, മാറാരോഗങ്ങളാൽ പ്രയാസപ്പെടുന്നവർ തുടങ്ങിയവർക്ക് പകർച്ചപ്പനി ഏറെ അപകടകാരിയാണ്​.

ഇതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വാക്സിനേഷൻ കാമ്പയിനിലൂടെ രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും വാക്സിൻ ലഭ്യമാക്കും. പ്രായമായവർ, അഞ്ചു വയസ്സ് വരെയുള്ള കുട്ടികൾ, േക്രാണിക് രോഗങ്ങളുള്ളവർ തുടങ്ങിയവർക്കായിരിക്കും മുൻഗണനയെന്നും ഇവർ നിർബന്ധമായും വാക്സിൻ സ്വീകരിക്കണമെന്നും ഡോ. അബ്​ദുല്ലത്തീഫ് അൽ ഖാൽ ആവശ്യപ്പെട്ടു.

കോവിഡ്​: പുതിയ രോഗികൾ 194, രോഗമുക്​തർ 189

ദോഹ: ഖത്തറിൽ ഇന്നലെ 194 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 189 പേർക്ക്​ രോഗം ഭേദമായി. നിലവിലുള്ള ആകെ രോഗികൾ 2812 ആണ്​. ഇന്നലെ 4751 പേർക്കാണ്​ പരിശോധന നടത്തിയത്​. ഇതുവരെ 800519 പേരെ പരിശോധിച്ചപ്പോൾ 126692 പേർക്കാണ്​ ആകെ വൈറസ്​ബാധയുണ്ടായിരിക്കുന്നത്​. രോഗം ഭേദമായവരും മരിച്ചവരും ഉൾ​െപ്പടെയാണിത്​. ഇതുവരെ ആകെ 123664 പേരാണ്​ രോഗമുക്​തിനേടിയത്​. ഇന്നലെ ആരും മരിച്ചിട്ടില്ല. 216 പേരാണ്​ ഇതുവരെ മരിച്ചത്​. 377 പേരാണ്​ നിലവിൽ ആശുപത്രികളിൽ കഴിയുന്നത്​. ഇതിൽ 37 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​. 59 പേർ തീവ്രപരിചരണവിഭാഗത്തിലുണ്ട്​. ഇതിൽ അഞ്ചുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid vaccinecovid gulfqatar news
Next Story