ഖത്തറിൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് മാത്രം മതിയെന്നത് രക്ഷിതാക്കൾക്ക് തീരുമാനിക്കാം
text_fieldsദോഹ: അടുത്ത ആഴ്ച മുതൽ രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠനകാര്യത്തിൽ സ്വന്തമായി തീരുമാനമെടുക്കാൻ കഴിയുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രക്ഷിതാക്കൾക്ക് വേണമെങ്കിൽ തങ്ങളുെട കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് മാത്രം മതിയെന്ന് തീരുമാനിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
നേരിട്ട് സ്കൂളിലെത്തിയുള്ള പഠനരീതിയും തെരഞ്ഞെടുക്കാം. രണ്ടിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാനുള്ള അവസരം രക്ഷിതാക്കൾക്കുണ്ടാവും. അടുത്ത ആഴ്ച മുതലാണ് ഈ സൗകര്യം നടപ്പാകുകയെന്നും അധികൃതർ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായി സ്കൂളുകൾ വീണ്ടും തുറന്ന സാഹചര്യങ്ങൾ വിലയിരുത്തിയശേഷമാണ് പുതിയ തീരുമാനം.
അതേസമയം സ്കൂളുകളിൽ നിലവിലെ പഠനരീതി തുടരും. ഓൺലൈൻ, നേരിട്ടുള്ള ക്ലാസ് റൂം പഠനം എന്നിവ സമന്വയിപ്പിച്ചുള്ള പഠനരീതിയാണ് തുടരുക. 30 ശതമാനം കുട്ടികൾ മാത്രമേ സ്കൂളിൽ എത്തേണ്ടതുള്ളൂ.
തെൻറ മക്കൾക്ക് പൂർണമായും ഓൺലൈൻ ക്ലാസ് മാത്രം മതിയെന്ന് വേണമെങ്കിൽ രക്ഷിതാക്കൾക്ക് തീരുമാനിക്കാം. എന്നാൽ, ഏറെ ശ്രദ്ധയോടെ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവൂവെന്ന് അധികൃതർ രക്ഷിതാക്കളോട് ആവശ്യെപ്പട്ടു. കാരണം ഇത് അന്തിമമായ തീരുമാനമായിരിക്കും.
കാരണം സ്കൂളുകൾക്കും മന്ത്രാലയത്തിനും ഇതിനായി ഏറെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ട്. എല്ലാ സ്കൂളുകളും സുരക്ഷിതമാണ്. കോവിഡ് സ്ഥിരീകരിച്ച ചില സ്കൂളുകളിൽ എല്ലാപ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. സ്കൂൾ തുറന്ന് ഇതുവരെ ആകെ 0.2 ശതമാനത്തിൽ താഴെ കുട്ടികൾക്കും അധ്യാപകർക്കും മാത്രമേ കോവിഡ് പോസിറ്റീവ് ആയിട്ടുള്ളൂവെന്ന് കോവിഡ് നാഷനൽ സ്ട്രാറ്റജിക് ഗ്രൂപ്പ് തലവൻ ഡോ. അബ്ദുൽലത്തീഫ് അൽ ഖാൽ പറഞ്ഞു.
സിനിമ തിയറ്ററിൽ 30 ശതമാനം പേർക്ക് പ്രവേശനം
ചൊവ്വാഴ്ച മുതൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ നാലാംഘട്ടത്തിെൻറ രണ്ടാംപാദം രാജ്യത്ത് തുടങ്ങും. ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി അധികൃതരാണ് ഇക്കാര്യം വാർത്തസമ്മേളനത്തിൽ അറിയിച്ചത്.
ചൊവ്വാഴ്ച മുതൽ സിനിമ തിയറ്ററുകൾക്ക് 30 ശതമാനം ശേഷിയിൽ തുറന്നുപ്രവർത്തിക്കാം. എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കണം. 8 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ പ്രവേശനം നൽകാവൂ.
അതേസമയം ജിംനേഷ്യങ്ങൾക്കും ഹെൽത്ത് ക്ലബുകൾക്കും നേരത്തേ അനുവദിച്ചിരുന്ന സന്ദർശകരുെട ശതമാനത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ 30 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.