വായു ഗുണനിലവാരം പരിശോധിക്കൽ, 10 കേന്ദ്രങ്ങൾ കൂടി വരുന്നു
text_fieldsദോഹ: അന്തരീക്ഷവായുവിെൻറ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള 10 കേന്ദ്രങ്ങൾ കൂടി ഖത്തറിൽ സ്ഥാപിക്കുന്നു. രാജ്യത്തുടനീളം ഉയര്‍ന്ന നിലവാരമുള്ള വായു ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ നേതൃത്വത്തിലാണ് ഈ വര്‍ഷം 10 വായു ഗുണനിലവാര നിരീക്ഷണ സ്റ്റേഷനുകള്‍ സ്ഥാപിക്കുക.
ഇതുവരെയായി വിവിധ സ്ഥലങ്ങളില്‍ എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ദേശീയ ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. ഈ വര്‍ഷം അവസാനത്തോടെ സ്റ്റേഷനുകളുടെ എണ്ണം 30 ആകുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം മോണിറ്ററിങ് ആൻഡ് എന്‍വയണ്‍മെൻറ് ലബോറട്ടറി വിഭാഗം എയര്‍ ക്വാളിറ്റി വിഭാഗം മേധാവി അബ്ദുല്ല അലി അല്‍ ഖുലൈഫി പറഞ്ഞു. 'ഖത്തര്‍ റേഡിയോ'പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അല്‍ ഖുലൈഫി.
വായുവിെൻറ ഗുണനിലവാരം നിരീക്ഷിക്കുന്നതിന് ഫിഫ ലോകകപ്പ് 2022െൻറ എല്ലാ സ്റ്റേഡിയങ്ങളിലും ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കുന്നുണ്ട്. സഞ്ചരിക്കുന്ന വായു ഗുണനിലവാര സ്റ്റേഷനുകളും മന്ത്രാലയത്തിെൻറ കീഴിലുണ്ട്. ഫുട്ബാൾ ടൂർണമെൻറുകൾ പോലുള്ള ആളുകൾ ധാരാളമായി എത്തുന്നയിടങ്ങളിൽ ഇത്തരം സ്റ്റേഷനുകളാണ് പ്രവർത്തിക്കുക. ക്ലബ് ലോകകപ്പ് ഫുട്ബാൾ മാച്ചുകൾ നടന്ന സ്റ്റേഡിയങ്ങളിലും ഇവയുടെ പ്രവർത്തനം ഉണ്ടായിരുന്നു. നിലവിൽ കോവിഡ് വാക്സിനേഷൻ നൽകുന്ന ലുസൈലിലെ ഡ്രൈവ് ത്രൂ കേന്ദ്രത്തിലേക്കും സഞ്ചരിക്കുന്ന സ്റ്റേഷെൻറ സേവനം ലഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.