പ്രാദേശിക വിപണികളിൽ ആക്രി സാധനങ്ങൾക്ക് ന്യായവില വരുന്നു
text_fieldsദോഹ: രാജ്യത്തെ പ്രാദേശിക വിപണികളിൽ ആക്രിസാധനങ്ങൾക്ക് (സ്ക്രാപ്) ന്യായവില നിശ്ചയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പദ്ധതിയുമായി ഖത്തർ ചേംബർ മുന്നോട്ട്. രാജ്യത്തെ സ്ക്രാപ് കമ്പനികൾ നേരിടുന്ന വെല്ലുവിളികൾ പരിശോധിക്കുന്നതിന് ഖത്തർ ചേംബറിന് കീഴിലുള്ള പരിസ്ഥിതി സമിതി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.
രാജ്യത്തെ സ്ക്രാപ് കമ്പനികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. സ്ക്രാപ് മെറ്റലുകൾ വിൽപന നടത്തുേമ്പാൾ വിലയിൽ പലയിടത്തും വലിയ മാറ്റങ്ങളുണ്ട്. ഇതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ വിലയിരുത്തി. വിവിധ കാരണങ്ങളാൽ പ്രാദേശിക കമ്പനികൾക്കിടയിൽ മത്സരക്ഷമതയില്ല. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഇത് പലരൂപത്തിൽ നഷ്ടം സംഭവിക്കാൻ ഇടവരുത്തുന്നു. ഇതടക്കമുള്ള വിഷയങ്ങൾ കമ്പനികൾ യോഗത്തിൽ ഖത്തർ ചേംബറിനെ അറിയിച്ചു.
എല്ലാവർക്കും സ്വീകാര്യമായ വില നിശ്ചയിക്കുന്നതു വരെ സ്ക്രാപ്പിെൻറ ഗുണമേന്മ തീരുമാനിക്കുന്നതിന് പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. സ്ക്രാപ് മേഖലയിൽ മത്സരക്ഷമത കൊണ്ടുവരുന്നതിെൻറ പ്രാധാന്യം ഉയർത്തിക്കാട്ടിയ കമ്പനികൾ, തങ്ങളുടെ സ്ക്രാപ് കയറ്റുമതി ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഖത്തർ ചേംബർ, വാണിജ്യ വ്യവസായ മന്ത്രാലയം, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, കസ്റ്റംസ് ജനറൽ അതോറിറ്റി എന്നിവർ തമ്മിൽ സഹകരണം ശക്തമാക്കാനും കമ്പനികൾ ആവശ്യപ്പെട്ടു.
ഖത്തർ ചേംബർ ബോർഡ് അംഗവും ഭക്ഷ്യ സുരക്ഷ, പരിസ്ഥിതി സമിതി മേധാവിയുമായ മുഹമ്മദ് ബിൻ അഹ്മദ് അൽ ഉബൈദലി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്ക്രാപ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഉടമകളും മേധാവികളും പങ്കെടുത്തു. പ്രാദേശികമായി സ്വയം പര്യാപ്തത വഹിക്കുകയാണ് പ്രഥമമായി പരിഗണിക്കുന്നതെന്നും കമ്പനികൾക്ക് കയറ്റുമതിക്ക് അനുമതി നൽകുന്നതിന് മുമ്പായി ഓരോ ഇനത്തിലെയും സ്ക്രാപ്പിെൻറ വ്യാപ്തിയും സ്ക്രാപ് പ്രോസസിങ് പ്ലാൻറുകളുടെ ശേഷിയും നിർണയിക്കേണ്ടത് അനിവാര്യമാണെന്നും യോഗത്തിൽ സംസാരിച്ച ഖത്തർ ചേംബർ ബോർഡ് അംഗം അൽ ഉബൈദലി പറഞ്ഞു. മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാർ സജീവമായ മേഖലയാണ് രാജ്യത്തെ സ്ക്രാപ് ബിസിനസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.