ബുക്ക് എക്സ്ചേഞ്ച് മേള ഉദ്ഘാടനം
text_fieldsദോഹ: സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ തുല്യതയില്ലാത്തതും സർവതല സ്പർശിയുമാണെന്ന് ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് വിനോദ് നായർ പറഞ്ഞു. കെ.എം.സി.സി ഹാളിൽ നടന്ന ബുക്ക് എക്സ്ചേഞ്ച് മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖത്തർ കെ.എം.സി.സി വിദ്യാർഥി വിഭാഗമായ സ്റ്റുഡന്റ്സ് സർക്കിളും വനിത വിഭാഗമായ കെ.ഡബ്ല്യൂ.സി.സിയും ചേർന്നൊരുക്കിയ പുസ്തക എക്സ്ചേഞ്ച് മേള രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഖത്തറിലെ വിദ്യാലയങ്ങളിലേക്കുള്ള ഒന്നുമുതൽ പത്തുവരെയുള്ള പാഠപുസ്തകങ്ങളും പരീക്ഷസംബന്ധമായ പുസ്തകങ്ങളുമാണ് വർഷംതോറും കെ.എം.സി.സി ഹാളിൽ കൈമാറ്റം നടത്താൻ വേദിയൊരുക്കാറുള്ളത്. പരിപാടിയിൽ സ്റ്റുഡന്റ്സ് സർക്കിൾ ചെയർമാൻ അഫ്സൽ വടകര അധ്യക്ഷനായിരുന്നു. സംസ്ഥാന കെ.എം.സി.സി പ്രസിഡന്‍റ് എസ്.എ എം. ബഷീർ, സംസ്ഥാന വനിത വിങ് ജനറൽ സെക്രട്ടറി ഫസീല ഹസൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ റഹീസ് പെരുമ്പ, മുസ്തഫ എലത്തൂർ, കോയ കൊണ്ടോട്ടി, ഉപദേശക സമിതി വൈസ് ചെയർമാൻ അബ്ദു നാസർ നാച്ചി, സ്റ്റുഡന്റ്സ് സർക്കിൾ മുൻ ജനറൽ കൺവീനർ പി.ടി. ഫിറോസ് എന്നിവർ സന്നിഹിതരായിരുന്നു.
സ്റ്റുഡന്റ്സ് സർക്കിൾ ജനറൽ കൺവീനർ ഷഹബാസ് തങ്ങൾ സ്വാഗതവും വൈസ് ചെയർമാൻ സിറാജുദ്ദീൻ നന്ദിയും പറഞ്ഞു. വനിത വിഭാഗം ഭാരവാഹികളായ ഹസീന അസീസ്, മൈമൂന തങ്ങൾ, മുനീറ കൊളക്കാടൻ, അംന അഷ്റഫ്, ഫരീദ സഗീർ, സിറാജുൽ മുനീർ, സമദ്, ബഷീർ സുഹറ തലായി, സീനത്ത് ഇല്യാസ്, ടി.പി. ആബിദ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.