ഇൻകാസ് ബാഡ്മിന്റൺ: ആദ്യഘട്ട മത്സരങ്ങൾക്ക് സമാപനം
text_fieldsദോഹ: ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഓപൺ ജി.സി.സി ബാഡ്മിന്റൺ ടൂർണമെന്റിലെ കുട്ടികൾക്കുള്ള മത്സരങ്ങൾ പൂർത്തിയായി. കേംബ്രിഡ്ജ് ബോയ്സ് ഇന്റർനാഷനൽ സ്കൂൾ അബുഹമൂറിൽ നടന്ന മത്സരം ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ എംബസി അപെക്സ് ബോഡി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അബ്രഹാം ജോസഫ് (ഐ.സി.സി), അബ്ദുൽ റഊഫ് കൊണ്ടോട്ടി, മുഹമ്മദ് കുഞ്ഞി (ഐ.സി.ബി.എഫ്), പ്രദീപ് പിള്ള, നിഹാദ് അലി (ഐ.എസ്.സി), ഇൻകാസ് കണ്ണൂർ ജില്ല പ്രസിഡൻറ് എം.പി. ശ്രീരാജ്, ജനറൽ സെക്രട്ടറി സഞ്ജയ് രവീന്ദ്രൻ തുടങ്ങിയവർ മുഖ്യാതിഥികളായി. സമാപനം ഐ.സി.സി പ്രസിഡൻറ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
സമ്മാനവിതരണം മനോജ് സാഹിബിജൻ, ബേനസീർ മനോജ്, അപെക്സ് ബോഡി പ്രതിനിധി സക്കറിയ, ഡാനിഷ്, ഇൻകാസ് ഖത്തർ സീനിയർ നേതാക്കളായ സിദ്ദീഖ് പുറായിൽ, അൻവർ സാദത്ത്, അഷ്റഫ് വടകര, സി.വി. അബ്ബാസ്, കോഴിക്കോട് ജില്ല പ്രസിഡന്റ് വിപിൻ മേപ്പയൂർ, ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ, ട്രഷറർ ഹരീഷ് കുമാർ, ബാഡ്മിന്റൺ ടൂർണമെന്റ് ചെയർമാൻ ജിതേഷ് നരിപ്പറ്റ എന്നിവർ നിർവഹിച്ചു. മനാമയിൽ നടന്ന ബഹ്റൈൻ ജൂനിയർ ഇന്റർനാഷനൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുത്ത് ഇന്ത്യക്കുവേണ്ടി വെള്ളിമെഡൽ നേടിയ റിയ കുര്യനെ ആദരിച്ചു. മറ്റ് കാറ്റഗറി മത്സരങ്ങൾ ഡിസംബർ എട്ടിന് നടക്കും. ഫോൺ: 70545495, 55201433.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.