ഇൻകാസ് ബാഡ്മിൻറൺ 18 മുതൽ
text_fieldsദോഹ: ഇൻകാസ് എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഖത്തറിലെ വിവിധ രാജ്യക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറ് നവംബർ 18,19,26 തീയതികളിൽ.
മാമൂറയിലെ കേംബ്രിഡ്ജ് സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിലാണ് മൂന്നു ദിവസങ്ങളിലായി ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. ഇന്ത്യക്കാരും, വിദേശികളും ഉൾപ്പെടെ വിവിധ രാജ്യക്കാരായ 200ഓളം ടീമുകൾ ടൂർണമെൻറിൽ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സിംഗ്ൾസ്, ഡബ്ൾസ് വിഭാഗങ്ങളിലായി വിവിധ കാറ്റഗറികളിലാണ് മത്സരം. ഓപ്പൺ, 40 വയസ്സിനു മുകളിലുള്ളവർക്കായുള്ള മാസ്റ്റേഴ്സ്, കുട്ടികൾക്കായുള്ള അണ്ടർ 15 തുടങ്ങിയ വിഭാഗങ്ങളിൽ മത്സരം നടക്കും. വിജയികൾക്ക് കാഷ് അവാർഡും ട്രോഫികളും സമ്മാനമായി നൽകും.
ടൂർണമെൻറ് ഉദ്ഘാടന ചടങ്ങിൽ ഖത്തറിലെ വിവിധ സാമൂഹിക സാംസ്കാരിക പ്രമുഖരും, എംബസി അനുബന്ധ സംഘടനാ ഭാരവാഹികളും പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഇൻകാസ് എറണാകുളം ജില്ലാ പ്രസിഡൻറ് വി.എസ് അബ്ദുൽ റഹ്മാൻ, ഇന്ത്യന്‍ സ്പോര്‍ട്സ് സെൻറര്‍ മാനേജിംഗ് കമ്മിറ്റി അംഗം കെ.വി ബോബന്, ടൂര്‍ണമെൻറ് കോര്‍ഡിനേറ്റര്‍ ശംസുദ്ദീന്‍ ഇസ്മയില്‍, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡൻറ് ഡേവിസ് ഇടശ്ശേരി, ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി മെമ്പര്‍ ജോണ്‍ ഗില്‍ബര്‍ട്ട്, ജില്ലാ ജനറല്‍ സെക്രട്ടറി ഷെമീര്‍ പുന്നൂരാന്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങിൽ എറണാകുളം ജില്ലാ ടീമിൻെറ ജഴ്സി പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.