Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉ​മ്മ​ൻ ചാ​ണ്ടി​ക്ക്...

ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ആ​ദ​ര​വാ​യി ഇ​ൻ​കാ​സ് ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
inauguration
cancel
camera_alt

ഇ​ൻ​കാ​സ് ഖ​ത്ത​ർ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ന്റെ ഉ​ദ്ഘാ​ട​നം ഡോ. ​വൈ​ഭ​വ് ത​ണ്ടാ​ലെ നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​ർ ഇ​ൻ​കാ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ഖ​ത്ത​ർ നാ​ഷ​ന​ൽ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ, 150ഓ​ളം ഇ​ൻ​കാ​സ് പ്ര​വ​ർ​ത്ത​ക​ർ ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ഡോ. ​വൈ​ഭ​വ് ത​ണ്ടാ​ലെ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ൻ​കാ​സ് ഖ​ത്ത​ർ പ്ര​സി​ഡ​ന്‍റ് ഹൈ​ദ​ർ ചു​ങ്ക​ത്ത​റ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സ​ണ്ണി​ക്കു​ട്ടി എ​ബ്ര​ഹാം, ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ഐ.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ജോ​പ്പ​ച്ച​ൻ തെ​ക്കെ​ക്കൂ​റ്റ്, മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ കെ.​കെ. ഉ​സ്മാ​ൻ, സി​ദ്ദീ​ഖ് പു​റാ​യി​ൽ, മു​ഹ​മ്മ​ദ് ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​രും പ​​ങ്കെ​ടു​ത്തു. ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ ജൂ​ലൈ 18ന്, ​ഐ.​സി.​സി അ​ശോ​കാ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

പ്ര​ദീ​പ് പി​ള്ളൈ, കെ.​വി. ബോ​ബ​ൻ, എ​ബ്ര​ഹാം ജോ​സ​ഫ്, ഈ​പ്പ​ൻ തോ​മ​സ്, സി​നി​ൽ ജോ​ർ​ജ്, ദീ​പ​ക് സി.​ജി, എ​ഡ്വി​ൻ സെ​ബാ​സ്റ്റ്യ​ൻ, ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും വി​വി​ധ ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും വ​നി​ത വി​ങ്, യൂ​ത്ത് വി​ങ് ഭാ​ര​വാ​ഹി​ക​ളും ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyBlood Donation CampQatar News
News Summary - Incas blood donation camp in honor of Oommen Chandy
Next Story