ഇന്‍കാസ് ചെസ് ടൂർണമെന്റ്
text_fieldsദോഹ: ദേശീയ കായികദിനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്‍കാസ്-കിയ ഖത്തര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് കാര്‍ണിവല്‍ 2023ന്റെ ഭാഗമായി ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു.
ഖത്തര്‍ ചെസ് അസോസിയേഷന്റെ സഹകരണത്തോടെ ഐ.സി.സി അശോക ഹാളില്‍ നടന്ന റാപിഡ് ഓപണ്‍ ചെസ് ടൂർണമെന്റില്‍ 200ഓളം പേർ പങ്കെടുത്തു. ടൂർണമെന്റില്‍ അബിന്‍ സാജന് ഒന്നാം സ്ഥാനം നേടി. അമൂല്യ ഗുരുപ്രസാദ്, ഇര്ഫാന് സുലൈമാന്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
ഖത്തര്‍ ചെസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി യൂസുഫ് മുഹമ്മദ് അല്‍ മുതവ്വയും ഖത്തര്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സചിന് ദിനകര്‍ ഷന്ക്പാലും കരുക്കള്‍ നീക്കി സംയുക്തമായി ഉദ്ഘാടനം നിർവഹിച്ചു.
ചെസിനെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യന്‍ കമ്യൂണിറ്റിയും ഇന്‍കാസും നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഖത്തര്‍ ചെസ് അസോസിയേഷന്റെ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് യൂസുഫ് മുഹമ്മദ് അല്‍ മുതവ്വ പറഞ്ഞു.
ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഐ.സി.സി പ്രസിഡന്റ് പി.എന്‍. ബാബുരാജന്, കിയ ഖത്തര്‍ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ.സി.സി മുന്‍ പ്രസിഡന്റ് എ.പി. മണികണ്ഠൻ, അഡ്വ. ജാഫര്‍ഖാന്‍, അബ്രഹാം കെ. ജോസഫ്, സ്പോര്‍ട്സ് കാര്‍ണിവല്‍ കണ്‍വീനര്‍ പ്രദീപ് പിള്ളൈ, ഷാനവാസ് ബാവ, ടി.കെ. മുഹമ്മദ് കുഞ്ഞി, വി.എസ്. അബ്ദുറഹ്മാന്, കുല്‍ദീപ് കൗര്‍, ഈപ്പന് തോമസ്, ദീപക് ഷെട്ടി, നന്ദിനി അബ്ബ ഗൗനി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ ചെസ് ആൻഡ് ബാഡ്മിന്റണ്‍ ഹെഡ് കെ.വി. ബോബന് സ്വാഗതവും ബഷീര്‍ തുവാരിക്കല്‍ നന്ദിയും പറഞ്ഞു.കളി നിയന്ത്രിച്ച ആര്‍ബിറ്റര്‍ ജെയ്സ് ജോസഫി (ക്യു.സി.എ) നുള്ള ഉപഹാരം ഇന്‍കാസ് അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ജോപ്പച്ചന്‍ തെക്കെക്കൂറ്റ് കൈമാറി.
വിജയികള്‍ക്ക് ഡേവിസ് ഇടശ്ശേരി, അഹദ് മുബാറക്, എം.പി. മാത്യു, ഷിബു സുകുമാരന്‍, ഷെമീര്‍ പുന്നൂരാന്‍, ബ്രില്‍ജോ മുല്ലശ്ശേരില്‍, ഹനീഫ് ചാവക്കാട്, കെ.ബി. ശിഹാബ്, ഫാസില്‍ ആലപ്പുഴ, ജോജി ജോര്‍ജ്, നിയാസ് സാലി, ഷാഹുല്‍ ഹമീദ് മലപ്പുറം, അബ്ദുല്‍ റഊഫ്, അബ്ദുല്‍ റസാഖ് കൊല്ലം, ഇഖ്ബാല്‍ ബദറുദ്ദീന്‍, അന്‍ഷാദ് ആലുവ, ഡാസില്‍ വി. ജോസഫ്, അശ്റഫ് വാകയില്‍, ആന്റു തോമസ് എന്നിവര്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.