ഇൻകാസ് നാദാപുരം ഫലസ്തീൻ ഐക്യദാർഢ്യവും, ഇന്ദിര ഗാന്ധി അനുസ്മരണവും
text_fieldsദോഹ: ഇന്ദിര ഗാന്ധിയുടെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധി ചരമവാർഷികവും യുദ്ധംമൂലം ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യവും ആചരിച്ചു.
യു.ഡി.എഫ് കോഴിക്കോട് ജില്ലാ ചെയർമാനും കെ.പി.സി.സി എക്സിക്യൂട്ടിവ് മെംബറുമായ കെ. ബാലനാരായണൻ പങ്കെടുത്തു. പൊരുതുന്ന ഫലസ്തീൻ ജനതയോടുള്ള ഇന്ദിര പ്രിയദർശിനി പ്രകടിപ്പിച്ച ഐക്യദാർഢ്യവും ബന്ധവും അദ്ദേഹം വിവരിച്ചു. ഇൻകാസ് നാദാപുരം നിയോജക പ്രസിഡന്റ് അൻസാർ കൊല്ലാടൻ അധ്യക്ഷത വഹിച്ചു.
ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല പ്രസിഡന്റ് വിപിൻ പി.കെ മേപ്പയൂർ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ, അഡ്വൈസറി ബോർഡ് ചെയർമാൻ സി.വി. അബ്ബാസ്, ട്രഷറർ പി.പി. ഹരീഷ് കുമാർ എന്നിവർ ആശംസ നേർന്നു. നിയോജക മണ്ഡലം ട്രഷറർ പി.സി. ഗഫൂർ സ്വാഗതവും ജില്ല വൈസ് പ്രസിഡന്റ് വി.പി. ഷാഹിദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.