ഇൻകാസ് തൃശൂർ കൺവെൻഷനും ഫലസ്തീൻ ഐക്യദാർഢ്യവും
text_fieldsദോഹ: ഒ.ഐ.സി.സി ഇൻകാസ് ഖത്തർ തൃശൂർ ജില്ല കമ്മിറ്റി ഒലിവ് ഇന്റർനാഷനൽ സ്കൂൾ ഹിലാലിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. നിലനിൽപിനായി പോരാടുന്ന ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിജ്ഞ ചൊല്ലിയായിരുന്നു തുടക്കം.
ജില്ല കമ്മിറ്റി പ്രസിഡന്റ് ബാബു കേച്ചേരി അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ ഉപാധ്യക്ഷൻ നിയാസ് ചെരുപ്പത്ത് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി കോഓഡിനേറ്റർ ബിജു മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി
ഗ്ലോബൽ നേതാക്കളായ നാസർ വടക്കേക്കാട്, ജോൺ ഗിൽബർട്ട്, നാസർ കറുകപ്പാടം, മിഡിലീസ്റ്റ് കൺവീനർ ശ്രീജിത്ത് എസ്. നായർ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ, ട്രഷറർ ടി.കെ. നൗഷാദ്, ജോയന്റ് ട്രഷറർ മുബാറക്, ഇൻകാസ് ജില്ല കമ്മിറ്റി മുൻ പ്രസിഡന്റ് മുജീബ് വലിയകത്ത്, മറ്റു ഭാരവാഹികളായ ഫാസിൽ വാര്യത്ത്, കാസിം കറുത്താക്, ഷജിൽ മൂസ, ഫസൽ മാമ്പ്ര, നവാസ് തെക്കുംപുറം, മുസ്തഫ കേച്ചേരി, സാഹിർ പാടൂർ, നാസറുദ്ദീൻ, അൻസാർ, റെനോൾഡ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുരളി തൊയക്കാവ് സ്വാഗതവും ട്രഷറർ ക്ലിന്റ് സ്രാമ്പിക്കൽ തമ്പി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.