പ്രവാസത്തിൽ കേരളത്തനിമയുള്ള ഓണവുമായി ഇന്‍കാസ്
text_fieldsദോഹ: ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ഓണപ്പൂത്താലം’ എന്ന പേരില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഐ.സി.സി അശോക ഹാളില്‍ മാവേലി എഴുന്നള്ളത്തും ചെണ്ടമേളവും ഓണപ്പാട്ടുകളും തിരുവാതിരയും ഉള്‍പ്പെടെ ഒട്ടനവധി കലാപ്രകടനങ്ങളോടെയായിരുന്നു ‘ഓണപ്പൂത്താലം’ അരങ്ങേറിയത്. ചലച്ചിത്രതാരം സലീം കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ഓണം നല്കുന്ന സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഐശ്വര്യത്തിന്റെയും സന്ദേശം കേരളത്തിലോ മലയാളികള്‍ക്കിടയിലോ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും അത് ലോകത്തെമ്പാടുമുള്ള മാനവ സമൂഹത്തിന് ആകെയുള്ളതാണെന്നും സലീം കുമാര്‍ പറഞ്ഞു.
ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് സ്പോര്‍ട്സ് സെല്‍ ചെയര്മാൻ വില്‍സണ്‍ റോബിന്‍സണ്‍, ഖത്തര്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ ഹുസൈന് വാടാനപ്പള്ളി, ഏഷ്യന്‍ മെന്‍ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നം സ്ഥാനം നേടിയ ബിനോയ് ജോസഫ്, തബലിസ്റ്റ് രാമകൃഷ്ണന് വടകര എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ജോപ്പച്ചന്‍ തെക്കെകൂറ്റ്, രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, ഒ.ഐ.സി.സി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് കെ.കെ. ഉസ്മാന് എന്നിവര്‍ അതിഥികളെ പൊന്നാട അണിയിച്ചു.
ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ഐ.സി.സി സെക്രട്ടറി അബ്രഹാം കെ. ജോസഫ്, വി.എസ്. അബ്ദുറഹിമാൻ, സി.എ. അബ്ദുൽ മജീദ്, ഷിബു സുകുമാരൻ, ജിഷ ജോർജ്, അഡ്വ. മഞ്ജുഷ ശ്രീജിത്ത് തുടങ്ങിയ സെൻട്രൽ-ജില്ല കമ്മിറ്റി നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. വില്‍സണ്‍ റോബിന്സണുള്ള തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ പ്രത്യേക ഉപഹാരം ജില്ല പ്രസിഡന്റ് ജയപാല്‍ മാധവൻ നല്കി. വിവിധ കലാപരിപാടികള്‍ക്ക് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പ്രദീപ് പിള്ള നേതൃത്വം നല്കി. ഉദ്ഘാടനച്ചടങ്ങിന് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും ട്രഷറര്‍ ഈപ്പന് തോമസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.