Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി​മാ​ന​ത്താ​വ​ള...

വി​മാ​ന​ത്താ​വ​ള യൂ​സേ​ഴ്സ് ഫീ​സ് വ​ർ​ധ​ന; വ്യോ​മ​യാ​ന മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ

text_fields
bookmark_border
flight
cancel

ദോ​ഹ: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ യൂ​സേ​ഴ്സ് ഫീ​സ്‌ വ​ര്‍ധി​പ്പി​ച്ച ന​ട​പ​ടി പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ എ​യ​ര്‍പോ​ര്‍ട്ട് യൂ​സേ​ഴ്സ് ഫോ​റം ഇ​ന്‍ ഖ​ത്ത​ര്‍ (തൗ​ഫി​ക്ക്) കേ​ന്ദ്ര സി​വി​ല്‍ വ്യോ​മ​യാ​ന മ​ന്ത്രി കെ. ​റാം മോ​ഹ​ന്‍ നാ​യി​ഡു​വി​നോ​ട് നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

യൂ​സേ​ഴ്സ് ഫീ​സും ലാ​ൻ​ഡി​ങ് ചാ​ര്‍ജും, ഫു​വെ​ല്‍ സ​ര്‍ചാ​ര്‍ജും വ​ര്‍ധി​പ്പി​ച്ച​തി​ന്റെ ഭാ​രം ടി​ക്ക​റ്റ് നി​ര​ക്കി​ലൂ​ടെ യാ​ത്ര​ക്കാ​ർ വ​ഹി​ക്കേ​ണ്ടി വ​രും. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഖ​ത്ത​റി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​രി​ൽ അ​ധി​ക​വും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി, നി​ർ​മാ​ണ തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​ണെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ളു​ടെ അ​വ​സാ​ന നി​മി​ഷ​ത്തെ റ​ദ്ദാ​ക്ക​ലും വൈ​ക​ലും വേ​ന​ല​വ​ധി​ക്ക് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന പ്ര​വാ​സി കു​ടും​ബ​ങ്ങ​ള്‍ക്കും മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ര്‍ക്കും തീ​രാ​ദു​രി​ത​മാ​കു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. വി​ഷ​യ​ത്തി​ൽ അ​ധി​കാ​രി​ക​ളു​ടെ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണെ​ന്ന് നി​വേ​ദ​ന​ത്തി​ൽ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഘ​ട​ന ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ തോ​മ​സ്‌ കു​ര്യ​ന്‍ നെ​ടും​ത​റ​യി​ല്‍, ഉ​പ​ദേ​ശ​ക​ൻ അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഒ.​കെ. പ​രു​മ​ല, വി.​എം. അ​നീ​ഷ്‌, റി​ജോ ജോ​യ് എ​ന്നി​വ​ര്‍ നി​വേ​ദ​ന​ത്തി​ൽ ഒ​പ്പു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Increase in Airline User Fee- Passengers Association give letter to Aviation Minister
Next Story