സ്വതന്ത്ര്യ ദിനാഘോഷം
text_fieldsബിർല സ്കൂൾ
ദോഹ: വെർച്വൽ പ്ലാറ്റ്ഫോമിൽ കുട്ടികളെ സാക്ഷിയാക്കി ബിർല പബ്ലിക് സ്കൂൾ ദോഹയിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. പ്രധാന കാമ്പസിൽ ചെയർമാൻ ഗോപി ഷഹാനി ദേശീയപതാക ഉയർത്തി. പുരോഗമനാത്മകമായ ഇന്ത്യയെയാണ് നമ്മുടെ രാഷ്ട്ര നേതാക്കൾ സ്വപ്നം കണ്ടെതന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിനു പുറത്തുജീവിക്കുേമ്പാഴും ഇന്ത്യയുടെ വളർച്ചയായിരിക്കണം നമ്മുടെ ഭാവിതലമുറയുടെ ലക്ഷ്യം. മതേതരത്വവും ഐക്യവും കാത്തു സുക്ഷിക്കുക.
വിദ്യാർഥികളാണ് രാജ്യത്തിൻെറ ഭാവിയിലെ പതാകവാഹകരെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ അങ്കണത്തിലെ ചടങ്ങുകൾക്കു ശേഷം, ഓൺലൈനിലൂടെ വിവിധ പരിപാടികൾ നടന്നു. ഡയറക്ടർ സി.വി. റപ്പായ്, പ്രിൻസിപ്പൽമാരായ എ.പി. ശർമ, വൈസ് പ്രിൻസിപ്പൽ എഡ്ന എസ്. ഫെർണാണ്ടസ്, രാജേഷ് പിള്ള, സ്റ്റാഫ് മേധാവി വിനോദ് കുമാർ എന്നിവർ പങ്കെടുത്തു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂെട വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
മോഡേൺ ഇന്ത്യൻസ്കൂൾ
ദോഹ: മോഡേൺ ഇന്ത്യൻ സ്കൂൾ (ഡി.എം.ഐ.എസ്) ദോഹയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മുഖ്യാതിഥി ജയശങ്കർ എം. പിള്ള ദേശീയപതാക ഉയർത്തി. ടി.സി.എസ് പ്രിൻസിപ്പൽ റിതുല സിങ്, എ.സി.എസ് പ്രിൻസിപ്പൽ സീമ അരുൺ, അക്കാദമിക് കോഓഡിനേറ്റർ എലിസബത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.