'ഇന്ത്യ @75 ഫ്രീഡം ക്വിസ്': ആദ്യ ഘട്ട വിജയികളെ പ്രഖ്യാപിച്ചു
text_fieldsദോഹ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷിക ദിനഘോഷ പരിപാടികളുടെ ഭാഗമായി ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'ഇന്ത്യ @75 ഫ്രീഡം ക്വിസ്' ആദ്യ ഘട്ട വിജയികളെ പ്രഖ്യാപിച്ചു. ലുലു ഗ്രൂപ്പുമായി സഹകരിച്ച് നടത്തുന്ന ഓൺലൈൻ ക്വിസ് മത്സരത്തിലെ ഒന്നു മുതൽ അഞ്ചു വരെ ചോദ്യങ്ങൾ അടങ്ങിയ ആദ്യ ഘട്ടത്തിലെ വിജയികളെയാണ് പ്രഖ്യാപിച്ചത്.
ഓരോ ചോദ്യത്തിനും രണ്ട് പേരെയാണ് വിജയികളായി തെരഞ്ഞെടുത്തത്. 'ഗൾഫ് മാധ്യമം' ഖത്തർ ഫേസ്ബുക്കിൽ നൽകിയ ലിങ്ക് വഴി മത്സരത്തിൽ പങ്കെടുത്ത് ശരിയുത്തരം നൽകിയവരിൽനിന്നാണ് ഓരോ ദിവസവും വിജയികളെ കണ്ടെത്തിയത്. മത്സരം ആഗസ്റ്റ് 29 വരെ തുടരും.
ഓരോ ദിവസവും അഞ്ഞൂറിലേറെ പേരാണ് പങ്കെടുക്കുന്നത്. വിജയികളെ ഗൾഫ് മാധ്യമം ഓഫിസിൽ നിന്നും നേരിട്ട് അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.