അംബേദ്കറൈറ്റ് മൂല്യങ്ങളിലൂടെ ഇന്ത്യയെ വീണ്ടെടുക്കണം -കൾചറൽ ഫോറം ടേബിൾ ടോക്
text_fieldsദോഹ: മൂല്യപരമായ വലിയ പ്രതിസന്ധികളെ രാജ്യം അഭിമുഖീകരിക്കുമ്പോൾ അംബേദ്കറൈറ്റ് ആശയങ്ങളിലൂടെ ഇന്ത്യയെ വീണ്ടെടുക്കാനുള്ള ശ്രമമാണുണ്ടാകേണ്ടതെന്ന് കൾചറൽ ഫോറം ടേബിൾ ടോക്കിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. 'വംശീയതയല്ല, വൈവിധ്യമാണ് ഇന്ത്യ- നമുക്ക് അംബേദ്കറെ വായിക്കാം' എന്ന തലക്കെട്ടിൽ കൾചറൽ ഫോറം ഹാളിലാണ് പരിപാടി നടന്നത്.
ഫാഷിസത്തിനെതിരായ പോരാട്ടത്തിന്‍റെ ദാർശനിക പ്രതലമായി അംബേദ്കർ മാറുന്നുവെന്നത് സന്തോഷകരമായ പുതിയ കാഴ്ചയാണെന്ന് സാമൂഹിക പ്രവർത്തകനായ പ്രദോഷ് കുമാർ അഭിപ്രായപ്പെട്ടു. വൈവിധ്യം എന്ന ആശയത്തെ ഇത്രമേൽ ഉൾക്കൊണ്ട അപൂർവ വ്യക്തിത്വമായിരുന്നു അംബേദ്കർ എന്ന് വൺ ഇന്ത്യ അസോസിയേഷൻ എക്സിക്യൂട്ടിവ് മെംബർ അബ്ദുൽ സലാം പറഞ്ഞു.ജാതിയെ തകർത്തുകൊണ്ടേ ഇന്ത്യ സാധ്യമാവൂവെന്ന അബേദ്കറൈറ്റ് മൂല്യം വളരെ പ്രസക്തമാണന്ന് കവിയും സാംസ്കാരിക പ്രവർത്തകനുമായ തൻസീം കുറ്റ്യാടി അഭിപ്രായപ്പെട്ടു. കൾചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് ഷാനവാസ് ഖാലിദ് മോഡറേറ്റർ ആയി. പാലക്കാട് ജില്ല പ്രസിഡന്റ് റാഫിദ് ആലത്തൂർ വിഷയാവതരണം നടത്തി. ചന്ദ്രമോഹൻ, ഫായിസ് കണ്ണൂർ, ഫൈസൽ എടവനക്കാട്, മുബീൻ തിരുവനന്തപുരം, റഷീദ് കൊല്ലം, സജീർ കൊല്ലം, ആരിഫ് വടകര എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കെ.ടി. മുബാറക് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.