Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രവാസികളുടെ...

പ്രവാസികളുടെ മടക്കം: പന്ത്​ ഇനി ഇന്ത്യയുടെ കോർട്ടിൽ

text_fields
bookmark_border
പ്രവാസികളുടെ മടക്കം: പന്ത്​ ഇനി ഇന്ത്യയുടെ കോർട്ടിൽ
cancel

ദോഹ: കോവിഡ്​ പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക്​ മടങ്ങിവരാനുള്ള അനുമതി ഖത്തർ നൽകിയെങ്കിലും ഇനി കാര്യങ്ങൾ തീരുമാനിക്കേണ്ടത്​ ഇന്ത്യയാണ്​. ഇന്നലെ ഖത്തറിലേക്ക്​ മടങ്ങിയെത്താനുള്ള റീ എൻട്രി പെർമിറ്റിനുള്ള അപേക്ഷ സ്വീകരിക്കൽ ഖത്തർ ആരംഭിച്ചിട്ടുമുണ്ട്​. എന്നാൽ എല്ലാ വിദേശരാജ്യങ്ങളിലേക്കുമുള്ള വിമാനസർവിസുകൾക്കുള്ള വിലക്ക്​ ഇന്ത്യൻ സർക്കാർ ആഗസ്​റ്റ്​ 31 വരെ നീട്ടിയിരിക്കുകയാണ്​.

കഴിഞ്ഞ ദിവസമാണ്​ കേന്ദ്രസർക്കാർ തീരുമാനം വന്നത്​. ഇതോടെ പ്രവാസികളുടെ മടങ്ങിവരവ്​ നീളുമെന്ന്​ ഉറപ്പായി. കേന്ദ്ര സർക്കാർ തീരുമാനം പ്രവാസികൾക്ക് വലിയ പ്രയാസമാണ് നിലവിലെ സാഹചര്യത്തിൽ സൃഷ്​ടിക്കുക. ഇന്നലെ അവസാനിച്ച മുൻ വിലക്കാണ് കേന്ദ്രം നീട്ടിയിരിക്കുന്നത്​. ഇപ്പോഴത്തെ വിലക്ക് ആഗസ്​റ്റ്​ 31ന്​ ശേഷം നീട്ടാനുള്ള സാധ്യതയും ഏറെയാണ്. കോവിഡിന് തൊട്ടുമുമ്പ് നാട്ടിൽ പോയി അവിടെ കുടുങ്ങിയവരുടെ വിസ കാലാവധി തീരാറായ സമയമാണിപ്പോൾ. ഖത്തർ അടക്കമുള്ള രാജ്യങ്ങൾ നിലവിൽ വിസാകാലാവധി അടക്കമുള്ള വിഷയങ്ങളിൽ ഇളവ്​ നൽകിയിട്ടുണ്ട്​. എന്നാൽ പ്രവാസികളുടെ മടങ്ങിവരവിന്​ തങ്ങൾ അനുമതി നൽകിയ സ്​ഥിതിക്ക്​ ഇനി അത്തരം ഇളവുകൾ ഗൾഫ്​രാജ്യങ്ങളടക്കം തുടരാൻ സാധ്യതയില്ല. നിലവിലെ സാഹചര്യത്തിൽ പ്രവാസികൾക്ക്​ മടങ്ങി വരാൻ വിദേശ രാജ്യങ്ങൾ ഇന്ത്യൻ സർക്കാറുമായി ഉഭയകക്ഷി കരാർ ഉണ്ടാക്കേണ്ടിവരുമെന്ന്​ ഖത്തറിലെ പ്രവാസി സാമൂഹികപ്രവർത്തകൻ അബ്​ദുൽ റഊഫ്​ കൊണ്ടോട്ടി പറയുന്നു.

ഇത്തരം കരാർ വഴി വന്ദേ ഭാരത് മിഷൻ സംവിധാനമോ ചാർട്ടേഡ് വിമാന സംവിധാനമോ ഉണ്ടാക്കണം. ഇപ്പോൾ കേരളത്തിൽ നിന്ന് യു.എ.ഇയിലേക്ക് പ്രവാസികൾ മടങ്ങിയത് ഇത്തരം കരാർ അടിസ്ഥാനത്തിലാണ്. ചാർട്ടേഡ് വിമാന സർവിസുകൾ എന്നത്​ ഏറെ ശ്രമകരമായ ദൗത്യമാണ്​. യാത്രക്കാരൻ കൂടുതൽ ചാർജ് നൽകേണ്ടിയും വരും. നാട്ടിലേക്ക് ഇത്തരം വിമാനങ്ങൾ നേരത്തേ ചാർട്ടർ ചെയ്തപ്പോൾ വിമാനകമ്പനികൾക്കും ഏജൻറുമാർക്കും വൻതുകയാണ്​ ലഭിച്ചത്​. കോവിഡിന് മുമ്പ് എടുത്ത ടിക്കറ്റുകൾ ഇതുവരെ റീഫണ്ട് ചെയ്തിട്ടില്ല, പകരം ഒരു വർഷത്തിനകം യാത്ര ചെയ്യാനുള്ള അവസരം മാത്രമാണ് വിമാനകമ്പനികൾ നൽകിയത്. ഈ സാഹചര്യത്തിൽ ചാർട്ടേഡ് വിമാനങ്ങളിലോ, വന്ദേ ഭാരത് മിഷൻ പ്രകാരമോ യാത്ര ചെയ്യുന്നവർക്ക് വീണ്ടും ടിക്കറ്റെടുക്കേണ്ട അവസ്​ഥയും വരുമെന്നും അദ്ദേഹം പറയുന്നു.

ഖത്തറിലേക്കുള്ള റീ എൻട്രി പെർമിറ്റ്​: അപേക്ഷിക്കേണ്ടത്​ തൊഴിലുടമ

https://portal.www.gov.qa/wps/portal/qsports/home എന്ന ലിങ്ക് വഴി 'എക്സപ്ഷനൽ റീ എൻട്രി പെർമിറ്റ്' ലഭിക്കാനുള്ള സംവിധാനം ഖത്തറിൽ ഇന്നലെ മുതലാണ്​ നിലവിൽ വന്നത്​.സർക്കാർ, സ്വകാര്യ മേഖലകളിലെ വ്യക്തികളോ കമ്പനികളോ ആയ തൊഴിലുടമകളാണ്​ തങ്ങളു​െട ജീവനക്കാര​െൻറ റീ എൻട്രി പെർമിറ്റിന്​ അപേക്ഷിക്കേണ്ടത്​. കുടുംബങ്ങളുടെ സ്​പോൺസർ ആയ ഖത്തർ ഐഡിയുള്ളവർക്ക്​ അവരുടെ സ്​പോൺസർഷിപ്പിലുള്ള കുടുംബാംഗങ്ങൾക്കുമായും അപേക്ഷിക്കാം. ഖത്തറിലെത്തുന്നതോടെ യാത്രക്കാരൻ മൊ​ൈബലിൽ ഇഹ്തിറാസ്​ ആപ്പ് ഇൻസ്​റ്റാൾ ചെയ്യണം. ക്വാറൻറീനിലിരിക്കാൻ നിർദേശിച്ച് കൊണ്ടുള്ള മഞ്ഞ നിറമായിരിക്കും ഇഹ്തിറാസ്​ ആപ്പിൽ ആദ്യം.

അതേസമയം, റീ എൻട്രിക്കായുള്ള അപേക്ഷ തള്ളിക്കളയുന്നതിനും സ്വീകരിക്കുന്നതിനുമുള്ള പൂർണ അധികാരം ബന്ധപ്പെട്ട ഖത്തർ സർക്കാർ അതോറിറ്റികൾക്കാണ്​. കോവിഡ്19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകൻ 72 മണിക്കൂറോ അതിലധികമോ സമയം രാജ്യത്ത് തങ്ങിയിട്ടുണ്ടെങ്കിൽ അത് സ്​ഥിരീകരിച്ച് കൊണ്ടുള്ള രേഖ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അപൂർണമാണെങ്കിൽ അപേക്ഷ തള്ളിക്കളയുന്നതായിരിക്കുമെന്ന്് അധികൃതർ വ്യക്തമാക്കി.അപകട സാധ്യത കൂടിയ രാജ്യങ്ങളിൽ നിന്നുള്ളവർ നിർബന്ധമായും ഹോട്ടൽ ക്വാറൻറീനിൽ ഒരാഴ്ച കഴിയണം. ഇവർ വിമാനത്താവളത്തിൽ പാസ്​പോർട്ട്, ഐഡി കാർഡ്, എൻട്രി പെർമിറ്റ്, ഹോട്ടൽ ക്വാറൻറീൻ രേഖ എന്നിവ സമർപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക്​ ഖത്തറിലുള്ളവർ 109 ഹോട്ട്ലൈൻ നമ്പറിലും വിദേശത്തുള്ളവർ +9744406 9999 നമ്പറിലും ബന്ധപ്പെടണം.

​െഎഡി കാലാവധി കഴിഞ്ഞവർക്കും അപേക്ഷിക്കാം

രാജ്യത്ത്​ തിരിച്ചെത്താനുള്ള റീ എൻട്രി പെർമിറ്റിന്​ ഖത്തർ ഐഡി കാലാവധി കഴിഞ്ഞവർക്കും അപേക്ഷിക്കാം. https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടലിൽ രണ്ട് തരം അക്കൗണ്ടുകളാണ് ഉള്ളത്. ഒന്ന്, ഖത്തരികൾക്കും താമസക്കാർക്കും വേണ്ടിയുള്ളത്. മറ്റൊന്ന് സന്ദർശകർക്കും ബിസിനസ്​ പ്രതിനിധികൾക്കും വേണ്ടിയുള്ളത്. സർക്കാർ, സ്വകാര്യ മേഖലകളിലെ വ്യക്തികളോ കമ്പനികളോ ആയ തൊഴിലുടമകൾ, ഖത്തർ ഐഡിയുള്ള താമസക്കാർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക്​ തിരികെ എത്താനായി ഇത്തരത്തിൽ അപേക്ഷ നൽകാം. ഈ സംവിധാനം കോവിഡ്19 കാരണം വിദേശത്ത് കുടുങ്ങിയവർക്കുള്ള താൽക്കാലിക സേവനമാണ്.

ഖത്തരികൾക്കും താമസക്കാർക്കുമുള്ള അക്കൗണ്ട് ലോഗിൻ ചെയ്തതിന് ശേഷം 'അപ്ലൈ ഫോർ എക്സപ്ഷണൽ എൻട്രി പെർമിറ്റ്' എന്നതിൽ ക്ലിക്ക് ചെയ്യണം. ഇവിടെ ഖത്തർ ഐഡി നമ്പർ, പേഴ്സനൽ മൊബൈൽ നമ്പർ തുടങ്ങി അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകണം. സന്ദർശകർ ഇ-മെയിൽ, ഫോൺ നമ്പർ തുടങ്ങിയവയും വ്യക്തിഗത വിവരങ്ങളും നൽകണം. എൻട്രി പെർമിറ്റ് അനുവദിച്ചാലുടൻ നേരത്തെ നൽകിയ ഇ-മെയിൽ വിലാസത്തിലേക്ക് അത് അധികൃതർ അയച്ചുതരും. യാത്രക്കാരൻ ഖത്തറിലേക്കുള്ള യാത്രയിലുടനീളം എൻട്രി പെർമിറ്റ് കോപ്പിയും ക്വാറൻറീനുമായി ബന്ധപ്പെട്ട രേഖകളും കൈവശം സൂക്ഷിക്കണം.

കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റുണ്ടെങ്കിൽ ഹോം ക്വാറൻറീൻ, അല്ലെങ്കിൽ ഹോട്ടൽ ക്വാറൻറീൻ

കോവിഡ്​ ഭീഷണി കുറവുള്ള രാജ്യങ്ങളുടെ പട്ടിക ഖത്തർ പുറത്തുവി​ട്ടെങ്കിലും ഇതിൽ ഇന്ത്യ ഇല്ല. നിലവിലെ പട്ടികയിൽ ഇല്ലാത്ത രാജ്യക്കാർക്കും ആഗസ്​റ്റ് ഒന്ന് മുതൽ മടങ്ങിയെത്താൻ കഴിയുമെങ്കിലും ഇത്​ നിബന്ധനകൾക്ക്​ വിധേയമാണ്​. മടങ്ങിയെത്തുന്നവർക്ക്​ അക്രഡിറ്റഡ്​ കോവിഡ്​ പരിശോധനാകേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ ഉണ്ടെങ്കിൽ ഹോം ക്വാറ​ൻറീൻ മതി. അല്ലാത്തവർ ഹോട്ടലിൽ സ്വന്തം ചെലവിൽ ക്വാറൻറീനിൽ കഴിയേണ്ടിവരും.അതത്​ രാജ്യങ്ങളിലെ അക്രഡിറ്റഡ്​ കോവിഡ്​ പരിശോധനാകേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ യാത്രയുടെ​ 48 മണിക്കൂറിനുള്ളിലുള്ളതാകണം. ഖത്തറിലെത്തു​േമ്പാൾ മൊബൈലിൽ ഇഹ്​തിറാസ്​ ആപ്​​ വേണം. ഇതിൽ ആദ്യം മഞ്ഞ നിറം​ കാണിക്കും. ഇത്തരക്കാർ ഖത്തറിലെത്തിയാൽ ഒരാഴ്​ച ഹോം ക്വാറൻറീനിൽ കഴിയണം.ആറാം ദിനം കോവിഡ്​ പരിശോധന നടത്തി ഫലം പോസിറ്റിവ്​ ആണെങ്കിൽ ഐസോലേഷനിലേക്ക് മാറ്റാം​. നെഗറ്റിവ്​ ആണെങ്കിൽ ഇഹ്​തിറാസ്​ ആപ്പിൽ പച്ച നിറം തെളിയും.ഇനി അക്രഡിറ്റഡ്​ കോവിഡ്​ പരിശോധനകേന്ദ്രങ്ങൾ ഇല്ലാത്ത രാജ്യത്ത്​ നിന്നാണ്​ വരുന്നതെങ്കിൽ യാത്ര പുറപ്പെടുന്നതിന്​ മുമ്പ്​ Discover Qatar വെബ്​സൈറ്റിലൂടെ ക്വാറൻറീൻ ഹോട്ടൽ ബുക്ക്​ ചെയ്യുകയാണ്​ വേണ്ടത്​. ഇവർ ഖത്തറിലെത്തി സ്വന്തം ചെലവിൽ ഒരാഴ്​ച ഹോട്ടൽ ക്വാറ​ൻറീനിൽ കഴിയണം. ആറാംദിനം ​കോവിഡ്​ പരിശോധന നടത്തും. പോസിറ്റിവ്​ ആണെങ്കിൽ ഐസൊലേഷനിലേക്ക് മാറ്റം​. നെഗറ്റിവ്​ ആണെങ്കിൽ ഒരാഴ്​ച വീണ്ടും ഹോം ക്വാറൻറീനിൽ കഴിയണം. ഈ കാലാവധിയും കഴിഞ്ഞാൽ ഇഹ്​തിറാസ്​ ആപ്പിൽ പച്ച നിറം തെളിയും.

അതേ സമയം വിവിധ വിഭാഗം ആളുകൾക്ക്​ ഏത് രാജ്യങ്ങളിൽ നിന്ന് ഖത്തറിൽ പ്രവേശിച്ചാലും ഹോം ക്വാറൻറീനിൽ പോകാം. 55 വയസ്സിന് മുകളിലുള്ളവർ, അവയവ മാറ്റ ശസ്​ത്രക്രിയക്ക് വിധേയമായവർ, ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ, കഠിനമായ ആസ്​ത്​മ രോഗികൾ, കാൻസർ ചികിത്സയിലുള്ളവർ, ഗർഭിണികൾ, അഞ്ച് വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുള്ള മാതാക്കൾ, വൃക്ക സംബന്ധമായ രോഗങ്ങളുള്ളവർ, ദൈനംദിന ജീവിതത്തിന് മറ്റുള്ളവരുടെ സഹായമാവശ്യമുള്ളവർ, കരൾ രോഗമുള്ളവർ, ഭിന്നശേഷിക്കാരായ കുട്ടികൾ, അവരുടെ മാതാക്കൾ, 10 ദിവസത്തിനുള്ളിൽ മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾ, മാനസികരോഗത്തിന് ചികിത്സ തേടുന്നവർ, പ്രമേഹ രോഗികൾ, ഉയർന്ന രക്തസമ്മർദമുള്ള രോഗികൾ എന്നിവരാണിവർ. ഇവർക്ക്​ ഏത്​ സാഹചര്യത്തിലും ഹോം ക്വാറൻറീൻ മതിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf newsIndia News
Next Story