ഇന്ത്യൻ അംബാസഡർ–വിദേശകാര്യ സഹമന്ത്രി കൂടിക്കാഴ്ച
text_fieldsദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റ ദീപക് മിത്തലിൽ നിന്ന് വിദേശകാര്യ സഹമന്ത്രി സുൽത്താൻ സബിൻ സഅദ് അൽ മുറൈഖി ഔദ്യോഗിക രേഖകൾ ഏറ്റുവാങ്ങി.ദീപക് മിത്തൽ വിദേശകാര്യ മന്ത്രാലയത്തിൽ ജോയൻറ് സെക്രട്ടറി പദവിയിലായിരുന്നു. പാകിസ്താൻ, അഫ്ഗാനിസ്താൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ ജോയൻറ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ഫോറിൻ സർവിസ് 1998 ബാച്ചുകാരനാണ്.
സ്ഥാനമൊഴിഞ്ഞ ഇന്ത്യൻ സ്ഥാനപതി പി. കുമരൻ, സിംഗപ്പൂർ ഹൈകമീഷണറായാണ് സ്ഥാനമേൽക്കുന്നത്. ഇന്ത്യക്ക് പുറമെ തുർക്കി, സുഡാൻ എന്നീ രാജ്യങ്ങളും ദോഹയിൽ പുതിയ അംബാസഡർമാരെ നിയമിച്ചിട്ടുണ്ട്. തുർക്കിയുടെ പുതിയ അംബാസഡറായി മെഹ്മത് മുസ്തഫ ഗോക്സു, സുഡാൻ അംബാസഡറായി അബ്ദുൽ റഹീം അൽ സിദ്ദീഖ് മുഹമ്മദ് എന്നിവരാണ് ചുമതലയേറ്റത്.പുതിയ അംബാസഡർമാർക്ക് ചുമതലകളിൽ വിജയാശംസകൾ നേർന്ന സുൽതാൻ സഅദ് അൽ മുറൈഖി, വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ പിന്തുണ ഉറപ്പുനൽകുന്നതായും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.