സ്ഥാനമൊഴിയുന്ന ഇന്ത്യൻ അംബാസഡർക്ക് അമീറിൻെറ ആദരം
text_fieldsദോഹ: ഇന്ത്യൻ അംബാസഡർ പി. കുമരനുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. ഖത്തറിലെ ഇന്ത്യൻ അംബാസഡറുടെ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് അമീരി ദീവാനിലെ ഓഫീസിൽ അംബാസഡറുമായി അമീറിെൻറ കൂടിക്കാഴ്ച.ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിൽ അംബാസഡറുടെ പങ്ക് അംഗീകരിച്ച് പി. കുമരന് അമീർ അൽ വജബ അംഗീകാരം സമ്മാനിച്ചു. ഭാവി ചുമതലകളിൽ വിജയാശംസയും ബന്ധങ്ങളിൽ പുരോഗതിയുമുണ്ടാകട്ടെയെന്നും അമീർ ആശംസ നേർന്നു.
രാജ്യത്തെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നതിൽ സഹകരിച്ച അമീറിനും ഭരണകർത്താക്കൾക്കും നന്ദിയും ആശംസയും അറിയിക്കുന്നതായും പി. കുമരൻ പ്രതികരിച്ചു.ഖത്തറിലെ ദൗത്യം പൂർത്തിയാക്കി സ്ഥാനമൊഴിയുന്ന ഇന്തോനേഷ്യൻ അംബാസഡറായ മുഹമ്മദ് ബസ്രി സിദെഹബിയുമായും അമീർ കൂടിക്കാഴ്ച നടത്തുകയും പ്രവർത്തന മികവിന് അൽ വജബ അംഗീകാരം സമ്മാനിക്കുകയും ചെയ്തു.
വിദേശകാര്യ സഹമന്ത്രി –ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച
ദോഹ: പ്രവർത്തന കാലയളവ് പൂർത്തിയാക്കി സ്ഥാനമൊഴിയുന്ന ഇന്ത്യൻ അംബാസഡർ പി. കുമരനുമായി ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽതാൻ ബിൻ സഅദ് അൽ മുറൈഖി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിലും അംബാസഡറുടെ പ്രവർത്തനങ്ങൾക്ക് മന്ത്രി സുൽതാൻ സഅദ് അൽ മുറൈഖി നന്ദിയർപ്പിക്കുകയും പുതിയ ചുമതലകളിൽ വിജയാശംസകൾ നേരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.