കലാപോരാട്ടവുമായി ‘കലാ കെ രംഗ്’
text_fieldsദോഹ: ഇന്ത്യൻ കൾചറൽ സെന്ററിനു കീഴിൽ രജിസ്റ്റർ ചെയ്ത അസോസിയേറ്റഡ് സംഘടനകൾക്കായി യൂത്ത് വിങ് ‘കലാ കെ രംഗ്’ എന്ന പേരിൽ കലാമേള സംഘടിപ്പിക്കുന്നു. നവംബർ 29, 30, ഡിസംബർ അഞ്ച്, ആറ് തീയതികളിലായി ഐ.സി.സിയിലും ഭവൻസ് സ്കൂളുകളിലുമായാണ് 19ഓളം ഇനങ്ങളിലായി സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങൾ നടക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചിത്രരചന, പെയിന്റിങ്, പ്രസംഗം, തബല, വയലിൻ ഉൾപ്പെടെ വാദ്യോപകരണ മത്സരങ്ങൾ, ക്ലാസിക്കൽ നൃത്തങ്ങൾ, സംഘഗാനം, സിനിമാറ്റിക് ഡാൻസ് ഉൾപ്പെടെ വിവിധ ഇനങ്ങളിലായി പരിപാടികൾ അരങ്ങേറും. ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഐ.സി.സിക്കു കീഴിൽ രജിസ്റ്റർ ചെയ്ത അസോസിയേറ്റഡ് സംഘടനകളുടെ പേരിൽ അംഗങ്ങൾക്ക് ‘കലാ കെ രംഗ്’ മേളയിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്. ആദ്യ ഘട്ട രജിസ്ട്രേഷൻ നവംബർ 26നും, രണ്ടാം ഘട്ട രജിസ്ട്രേഷൻ നവംബർ 30നുമായി പൂർത്തിയാകും.
വിവിധ വിഭാഗങ്ങളിലെ വിജയികൾക്കു പുറമെ, ഓവറോൾ ജേതാക്കളാകുന്ന അസോസിയേറ്റഡ് സംഘടനകൾ ട്രോഫിയും സമ്മാനിക്കും. ഖത്തറിലെ വിവിധ പ്രവാസി ഇന്ത്യൻ കാലകാരന്മാർ മാറ്റുരക്കുന്ന മത്സരങ്ങളുടെ വിധിനിർണയം നാട്ടിൽനിന്നെത്തുന്ന ജഡ്ജസുമാരാണ് നിർവഹിക്കുക. ഐ.സി.സിക്കു കീഴിൽ 84 അസോസിയേറ്റഡ് സംഘടനകളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.