Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്ത്യ​ൻ എം​ബ​സി...

ഇ​ന്ത്യ​ൻ എം​ബ​സി -ഐ.​സി.​ബി.​എ​ഫ് പ്ര​ത്യേ​ക കോ​ൺ​സു​ലാ​ർ ക്യാ​മ്പ് ഇ​ന്ന്

text_fields
bookmark_border
qatar news
cancel

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഐ.​സി.​ബി.​എ​ഫു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക കോ​ൺ​സു​ലാ​ർ ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച മി​സൈ​ദി​ലെ അം​വാ​ജ് എം.​ജി.​വി 2 ക്യാ​മ്പി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ 11 വ​രെ​യാ​ണ് ക്യാ​മ്പ്.

രാ​വി​ലെ എ​ട്ടു​മു​ത​ൽ ഓ​ൺ​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ക്യാ​മ്പ് വേ​ദി​യി​ൽ ല​ഭ്യ​മാ​ക്കും. സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ മ​തി​യാ​യ രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പാ​സ്‌​പോ​ർ​ട്ട് പു​തു​ക്ക​ൽ, അ​റ്റ​സ്റ്റേ​ഷ​ൻ, മ​റ്റ് എം​ബ​സി സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് ക്യാ​മ്പി​ൽ സൗ​ക​ര്യ​മു​ണ്ടാ​കും. മി​സൈ​ദി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് എം​ബ​സി​യി​ൽ എ​ത്താ​തെ​ത്ത​ന്നെ കോ​ൺ​സു​ലാ​ർ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ക്യാ​മ്പ് ഉ​പ​കാ​ര​പ്പെ​ടും. സേ​വ​ന​ങ്ങ​ള്‍ക്കു​ള്ള നി​ര​ക്കു​ക​ള്‍ പ​ണ​മാ​യി മാ​ത്ര​മേ സ്വീ​ക​രി​ക്കൂ. തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രാ​നും സൗ​ക​ര്യ​മൊ​രു​ക്കും. ഐ.​സി.​ബി.​എ​ഫ് ഇ​ന്‍ഷു​റ​ന്‍സ് ഡെ​സ്‌​കും ക്യാ​മ്പി​ല്‍ പ്ര​വ​ര്‍ത്തി​ക്കും.

മി​സൈ​നി​ലെ ക്യാ​മ്പി​ൽ അ​പേ​ക്ഷ ന​ൽ​കി പു​തു​ക്കി​യ പാ​സ്​​പോ​ർ​ട്ടു​ക​ൾ ആ​ഗ​സ്റ്റ് ര​ണ്ട് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 10 വ​രെ അ​വി​ടെ​ത്ത​ന്നെ വി​ത​ര​ണം ചെ​യ്യും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 70462114, 66100744 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICBFindian embassy
News Summary - Indian Embassy-ICBF Special Consular Camp Today
Next Story