ഖത്തർ ഇന്ത്യൻ എംബസി: ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി തെരഞ്ഞെടുപ്പ് ഡിസംബർ 26ന്
text_fieldsദോഹ: ഇന്ത്യൻ എംബസിയുടെ അപെക്സ് സംഘടനകളായ ഇന്ത്യൻ കൾച്ചറൽ സെൻറർ (ഐ.സി.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ സ്പോർട്സ് സെൻറർ (ഐ.എസ്.സി) എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ 26ന് നടക്കും. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈനായാണ് തൈരഞ്ഞെടുപ്പ്.
നാമനിർദേശക പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 13 ആണ്. 16 ആണ് പിൻവലിക്കാനുള്ള അവസാന തീയതി. 18ന് അന്തിമസ്ഥനാർഥി പട്ടിക പ്രസിദ്ധീകരിക്കും. പ്രസിഡൻറ്, നാല് മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ തെരഞ്ഞെടുപ്പ് ഡിസംബർ 26ന് നടക്കും.
തെരഞ്ഞെടുപ്പിെൻറ സമയം പിന്നീട് അറിയിക്കും. അനുബന്ധ സംഘടനകളിൽനിന്നുള്ള മൂന്ന് എം.സി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഡിസംബർ 26ന് നടക്കും. സമയം പിന്നീട് അറിയിക്കും. അന്ന് തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
അതേസമയം, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽസ് കൗൺസിൽ (ഐ.ബി.പി.സി) സംഘടനയുെട തെരഞ്ഞെടുപ്പ് തൽക്കാലം നടക്കില്ല. ഭരണത്തിനായി അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിക്കുകയാണ് ഐ.ബി.പി.സിയുടെ കാര്യത്തിൽ ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.