Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആദ്യഘട്ട പട്ടിക...

ആദ്യഘട്ട പട്ടിക തരംതിരിക്കൽ: ഇന്ത്യൻ എംബസി രജിസ്​ട്രേഷൻ താൽക്കാലികമായി നിർത്തി

text_fields
bookmark_border
ആദ്യഘട്ട പട്ടിക തരംതിരിക്കൽ: ഇന്ത്യൻ എംബസി രജിസ്​ട്രേഷൻ താൽക്കാലികമായി നിർത്തി
cancel

ദോഹ: കോവിഡിൻെറ പശ്​ചാത്തലത്തിൽ നാട്ടിലേക്ക്​ തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരു​െട രജിസ്​സ്​ട്രേഷൻ ഖത്തറിലെ ഇന്ത്യൻ എംബസി താൽക്കാലികമായി നിർത്തി. ഇന്ത്യൻ എംബസിയിൽ ഇതുവരെ പേര് ചേർത്തവർ 40000 ആണ്. ആദ്യഘട്ട പട്ടിക തരംതിരിക്കുന്നതുമായി ബന്ധപ്പെട്ടാണ്​ രജിസ്​ട്രേഷൻ നിർത്തിയതെന്ന്​ എംബസി അധികൃതർ ‘ഗൾഫ്​മാധ്യമ’ത്തോട്​ പറഞ്ഞു. https://forms.gle/SeB52ZJymC8VR8HN8 എന്ന ലിങ്കിലൂടെയാണ്​ രജിസ്​ട്രേഷൻ നടന്നിരുന്നത്​. ഈ ലിങ്കിൽ ചൊവ്വാഴ്​ച രാത്രിയോടെ സേവനം ലഭ്യമല്ല. 

അതേസമയം പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകുന്ന പ്രക്രിയ വ്യാഴാഴ്ച തുടങ്ങും. ഇന്ത്യൻ എംബസിയിൽ ഇതുവരെ പേര് ചേർത്തവരിൽ നിന്ന് പോകേണ്ടവരെ തിരഞ്ഞെടുത്ത് എംബസി ഫോണിലൂടെയോ ഇ-മെയിൽ മുഖേനയോ വിവരം അറിയിക്കും. ഗർഭിണികൾ, രോഗികൾ, ബുദ്ധിമുട്ടുന്ന സാഹചര്യങ്ങളിലുള്ള തൊഴിലാളികൾ തുടങ്ങിയവർക്കാണ് മുൻഗണനയെന്ന്​ എംബസി അറിയിച്ചു. ഇതിനാൽ തന്നെ ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്ത എല്ലാവർക്കും പോകാനാകില്ല. ദോഹയിൽ നിന്ന്​ ഇന്ത്യയിലെ മറ്റ്​ വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങളുടെ വിവരം പിന്നീട്​ അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ കോവിഡ് സെല്ലുമായി ബന്ധപ്പെടാം. ഫോൺ: 55667569, 55647502. ഇ-മെയിൽ: covid19dohahelpline@gmail.com.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsindian embassy
News Summary - indian embassy-qatar-gulf news
Next Story