ഇന്ത്യന്‍ ഫാന്‍സ് ഫിയസ്റ്റക്ക് ഇന്നു തുടക്കം
text_fieldsദോഹ: ലോകകപ്പ് ആരവങ്ങള്‍ക്ക് ആവേശം പകരാന്‍ എക്സ്പാറ്റ് സ്പോർട്ടിവ് സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീളുന്ന ഇന്ത്യന്‍ ഫാന്‍സ് ഫിയസ്റ്റ ആഘോഷ പരിപാടികള്‍ക്ക് വെള്ളിയാഴ്ച തുടക്കമാവും. വൈകീട്ട് 3.30ന് മിസൈമീർ ഹാമില്‍ട്ടൻ ഇന്‍റര്‍നാഷനല്‍ സ്കൂളില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ ലെഗസി അംബാസഡര്‍മാരും ഖത്തറിന്‍റെ മുന്‍ ഫുട്ബാള്‍ താരങ്ങളുമായ ഖാലിദ് സല്‍മാന്‍ അല്‍ മുഹന്നദി, ഇബ്രാഹീം ഖല്‍ഫാന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. ഖത്തർ റെഡ് ക്രസന്‍റ് വളന്റിയർ ആൻഡ് ലോക്കൽ ഡിപ്പാർട്മെന്‍റ് എക്സിക്യൂട്ടിവ് ഡയറക്ടർ മുന അൽ സുലൈതി, ഹമദ് മെഡിയൽ കോർപറേഷൻ പി.ആർ കോർപറേറ്റ് കമ്യൂണിക്കേഷൻ അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അൽ ദോസറി, ക്യാപ്റ്റൻ അബ്ദുല്ല ഖമീസ് അൽ ഹമദ് (ഖത്തർ സ്പോർട്സ് പൊലീസ്), ലഫ്. അബ്ദുൽ അസീസ് ഈസ അൽ മുഹന്നദി (കമ്യൂണിറ്റി പൊലീസിങ്), ഖത്തർ മുൻ വോളിബാൾ താരം ഖാലിദ് ഷമി, എംബസിയുടെ വിവിധ അപെക്സ് ബോഡി ഭാരവാഹികൾ, വിവിധ പ്രവാസി സംഘടന ഭാരവാഹികൾ പങ്കെടുക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ഫാന്‍സ് പരേഡില്‍ ലോകകപ്പിലേക്ക് ഇതിനോടകം യോഗ്യത നേടിയ ഖത്തര്‍, ബെല്‍ജിയം, ബ്രസീല്‍, ഫ്രാന്‍സ്, അര്‍ജന്റീന, ഇംഗ്ലണ്ട്, സ്പെയിന്‍, ഡെന്മാര്‍ക്, നെതര്‍ലൻഡ്സ്, ജര്‍മനി, സ്വിറ്റ്സര്‍ലൻഡ്, ക്രൊയേഷ്യ, ഇറാന്‍, സെര്‍ബിയ, സൗത്ത് കൊറിയ ടീമുകളുടെയും അതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ത്യയുടെയും ജഴ്സിയില്‍ ഫാന്‍സുകള്‍ അണിനിരക്കും.
ടീമുകളുടെ ജഴ്സി ഫാന്‍സ് ഫിയസ്റ്റ മുഖ്യ രക്ഷാധികാരി ഇ.പി. അബ്ദുറഹ്മാന്‍ പ്രകാശനം ചെയ്തു. കളരിപ്പയറ്റ്, കുങ്ഫു, വിവിധ നൃത്തങ്ങള്‍ എന്നിവയും അരങ്ങേറും.
ഫിയസ്റ്റയോടനുബന്ധിച്ച് നടക്കുന്ന സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ സിറ്റി എക്സ്ചേഞ്ച്, മേറ്റ്സ് ഖത്തർ, എ ടു സെഡ് ലയൻസ്, ഒറിക്സ് എഫ്.സി, എസ്ദാൻ എഫ്.സി, ഐ.സി.എ അലുംനി, ഫ്രൈഡേ എഫ്.സി, ന്യൂട്ടൻ എഫ്.സി തുടങ്ങിയ ഖത്തറിലെ മുന്‍ നിര പ്രവാസി ടീമുകള്‍ ഫാന്‍സ് ജഴ്സിയില്‍ ഏറ്റുമുട്ടും. കാണികള്‍ക്കും കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ മത്സരങ്ങളും രുചി വൈവിധ്യങ്ങളുമായി നടുമുറ്റം അടുക്കളയും ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.