ഇന്ത്യൻ മൽസ്യത്തൊഴിലാളികളുടെ മോചനം; ആധിയോടെ കുടുംബങ്ങൾ
text_fieldsദോഹ: ഖത്തറിൽ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട തമിഴ്നാട് സ്വദേശികളായ ഏഴുപേർ അബുദാബിയില്‍ പിടിയിലായതോടെ നാട്ടിലുള്ള ഇവരുടെ കുടുംബങ്ങൾ ആധിയിൽ. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ കടിയപട്ടണം തീരദേശ വില്ലേജിലെ സഹായരാജിെൻറ മകന് സഹായ മിനു സ്റ്റീഫന്‍ (24), അല്‍ഫോണ്‍സിെൻറ മകന് മരിയ ജോണ്‍(60), കുളച്ചല്‍ വില്ലേജിലെ ഗുണശീലെൻറ മകന് ജെഗിന്സണ്(23), ജോണ്‍ ബോസ്ക്കോയുടെ മകന് ആനന്ദ്(23), കുരുമ്പാനെയിലെ രാംസെയാെൻറ മകന് അരുണ്‍സിങ്(31), ചിന്നപ്പെൻറ മകന് ജോണ്സണ്(47), മെല്ലസിെൻറ മകന് ജെറോം(57) എന്നിവരാണ് പിടിയിലായത്. വർഷങ്ങളായി ഖത്തറിൽ ജോലി ചെയ്യുന്ന ഇവർ ജനുവരി പതിനേഴിനാണ് ദോഹ വഖ്റയില്നിന്ന് ലോഞ്ചിയില്‍ മത്സ്യബന്ധനം നടത്തിവന്നത്.
ഇതിനിടെ ജനുവരി 19ന് അബുദാബി തീരദേശസേന ഇവരെ പിടികൂടുകയായിരുന്നുവെന്ന് സൗത്ത് ഏഷ്യൻ ഫിഷർമെൻ ഫ്രേട്ടണിറ്റി (എസ്.എ.എഫ്.എഫ്.) ഭാരവാഹികൾ അറിയിച്ചു.
സമുദ്രാതിര്‍ത്തി ലംഘിച്ചുെവന്നാണ് ആരോപണം. അബുദാബിയിലെ ആര്‍മി ക്യാമ്പിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നതെന്നാണ് വിവരം. ദരിദ്രകുടുംബങ്ങളിൽ നിന്നുള്ളവരാണ് ഇവരെല്ലാം. ഏജൻറുമാർക്ക് ഒരു ലക്ഷത്തോളം രൂപയാണ് ഇവർ ഖത്തറിലെത്താൻ നൽകിയത്. ഖത്തറിൽ സ്പോൺസറായ ജാസ്മിെൻറ കീഴിലാണ് പണിയെടുത്തിരുന്നത്.
മത്സ്യത്തൊഴിലാളികളുടെ മോചനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് സൗത്ത് ഏഷ്യന്‍ ഫിഷര്‍മെന്‍ ഫ്രട്ടേണിറ്റി(എസ്.എ.എഫ്.എഫ്) ജനറല്‍ സെക്രട്ടറി ഫാ. ഡോ. ചര്‍ച്ചില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി, തമിഴ്നാട് മുഖ്യമന്ത്രി, അബുദാബി–ഖത്തർ ഇന്ത്യന്‍ അംബാസഡര്‍മാർ എന്നിവര്‍ക്ക് ഇമെയില്‍ നിവേദനം നല്‍കിയിരുന്നു.
എന്നാൽ രണ്ടാഴ്ചയായിട്ടും ഇതുസംബന്ധിച്ച് ഖത്തറിലെയോ അബൂദബിയിലെയോ ഇന്ത്യൻ അധികൃതർ മറുപടി നൽകിയിട്ടില്ലെന്ന് ഫാ. ഡോ. ചർച്ചിൽ ആേരാപിച്ചു. അതേ സമയം സംഭവം സംബന്ധിച്ച് തങ്ങൾക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി ‘ഗൾഫ്മാധ്യമ’ത്തോട് പ്രതികരിച്ചു. സമാനമായ സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ അഞ്ചു തമിഴ്നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളും അബൂദബിയിൽ പിടിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.