ഇന്ത്യൻ ഇസ്ലാഹി സെന്റർ ചർച്ച സദസ്സ്
text_fieldsദോഹ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ സ്വാതന്ത്ര്യവും വർത്തമാനകാല ഇന്ത്യൻ സാഹചര്യങ്ങളും എന്ന വിഷയത്തിൽ ചർച്ച സദസ്സ് സംഘടിപ്പിച്ചു. മദീന ഖലീഫയിലെ ഇസ്ലാഹി സെന്റർ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ സെന്റർ പ്രസിഡന്റ് കെ.എൻ. സുലൈമാൻ മദനി മുഖ്യപ്രഭാഷണം നടത്തി. രാജ്യം നേരിടുന്ന വെല്ലുവിളികൾ മറികടക്കാൻ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചുനിൽക്കേണ്ട സമയമാണ് ഇതെന്ന് ചർച്ച സദസ്സ് അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യം കഠിന പ്രയത്നം മുഖേനയാണ് മുൻഗാമികൾ നേടിയെടുത്തത്. ഗാന്ധി, നെഹ്റു, അബുൽകലാം ആസാദ് തുടങ്ങിയ ധീര ദേശാഭിമാനികളെ വിസ്മരിക്കുന്നത് അനീതിയാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. വൈസ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു. ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഒ.കെ. പരുമല, ഇന്ത്യൻ ഓതേർസ് ഫോറം പ്രസിഡന്റ് ഡോ. സാബു കെ.സി, ഡോം ഖത്തർ പ്രസിഡന്റ് മശ്ഹൂദ് തിരുത്തിയാട്, നോബിൾ ഇന്റർനാഷനൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ ശിഹാബുദ്ദീൻ മരുദത്ത്, റേഡിയോ മലയാളം ആർ.ജെ തുഷാര, നസീർ പാനൂർ, അലി ചാലിക്കര എന്നിവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.