ഇന്ത്യൻ ഇസ്ലാഹി സെന്റർ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ
text_fieldsഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററും നസീം മെഡിക്കൽ സെന്ററും സംയുക്തമായി
സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിന്റെ വിശദാംശങ്ങൾ സംഘാടകർ
വാർത്തസമ്മേളനത്തിൽ അറിയിക്കുന്നു
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററും നസീം മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ക്യൂ.ഐ.ഐ.സി മെഡിക്കൽ വിങ്ങായ ഐ.എം.ബി ഖത്തറും മെംബേഴ്സ് വെൽഫെയർ വിങ്ങും സംയുക്തമായാണ് നസീം മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് നടത്തുന്നത്.
വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ ഉച്ച രണ്ടുവരെ സിറിങ്ങിലെ നസീം മെഡിക്കൽ സെന്ററിലാണ് മെഗാ ക്യാമ്പ്.
കാർഡിയോളജി, നെഫ്റോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ഡെന്റൽ, ഒഫ്താൽമോളജി തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാക്കും. ഇന്ത്യൻ ഫാർമസി അസോസിയേഷൻ, യുനൈറ്റഡ് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ, ഖത്തർ ഡയബെറ്റിക് അസോസിയേഷൻ, ഇസ്ലാഹി സെന്റർ വളന്റിയർമാർ തുടങ്ങിയവർ ക്യാമ്പിൽ സേവനം അനുഷ്ഠിക്കും.
മെഡിക്കൽ ക്യാമ്പ് ചെയർമാൻ ഇ.പി. അബ്ദുറഹിമാൻ, വൈസ് ചെയർമാൻ ഡോ. മുനീർ, ക്യാമ്പ് ഡയറക്ടർ സുബൈർ വക്റ, ജനറൽ കൺവീനർ പി.കെ. ഷെമീർ, വൈസ് ചെയർമാൻ ഹുസൈൻ അൽ മുഫ്ത, കൺവീനർ ഡോ. ഹഷിയത്തുല്ല, അഡ്വൈസറി ബോഡ് ചെയർമാൻ ജി.പി കുഞ്ഞാലി കുട്ടി, ഫിനാൻസ് കൺവീനർ മുനീർ സലഫി, നസീം ഹെൽത്ത് കെയർ ഓപറേഷൻസ് ജനറൽ മാനേജർ ബാബു ഷാനവാസ്, ഓപറേഷൻസ് അസിസ്റ്റന്റ് ജനറൽ മാനേജർ റിഷാദ്, മാർക്കറ്റിങ് മാനേജർ സന്ദീപ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് 50196469, 66609304

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.