ഇന്ത്യൻ നാവികസേനാ കപ്പൽ 'ഐ.എൻ.എസ് തർകഷ്' ഖത്തറിൽ
text_fieldsദോഹ: ഇന്ത്യൻ നാവികസേനയുടെ പശ്ചിമവിഭാഗം കപ്പൽ ഐ.എൻ.എസ് തർകഷ് ഖത്തറിലെത്തി. ഖത്തറും ഇന്ത്യയും തമ്മിലുള്ള ബഹുമുഖ മേഖലകളിലെ സഹകരണത്തിെൻറ ഭാഗമായാണ് കപ്പൽ ഖത്തറിലെത്തിയതെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി.
ഇന്ത്യൻ നാവികസേന കപ്പൽവ്യൂഹത്തിലെ പുതിയ അംഗങ്ങളിലൊന്നായ ഐ.എൻ.എസ് തർകഷ്, റഷ്യയിലെ യാൻറർ ഷിപ്യാർഡിൽ പണികഴിപ്പിച്ച് 2012 നവംബർ ഒമ്പതിനാണ് കമീഷൻ ചെയ്തത്.
തൽവാൽ ക്ലാസ് ഫ്രിഗേറ്റ് വിഭാഗത്തിൽപെടുന്ന ഐ.എൻ.എസ് തർകഷിന് മണിക്കൂറിൽ 31 നോട്ട് വരെ വേഗത കൈവരിക്കാൻ സാധിക്കും. 125 മീറ്റർ നീളവും 15.5 മീറ്റർ വീതിയുമുള്ള കപ്പലിന് 3300 ടൺ ആണ് ഭാരം.
ഇന്ത്യൻ നാവികസേനയുടെ കപ്പലിന് ഖത്തർ സന്ദർശിക്കുന്നതിനുള്ള എല്ലാ നടപടികളും തയാറെടുപ്പുകളും പൂർത്തിയാക്കിയ ഖത്തർ സർക്കാറിനും ഖത്തർ അമീരി നാവികസേനക്കും നന്ദി അറിയിക്കുകയാണെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി.
ഗൾഫ് തീരവുമായി ഇന്ത്യക്ക് പൗരാണികകാലം മുതൽക്കേ സമുദ്രതല പാരമ്പര്യമുണ്ട്. വിമാനവാഹിനിക്കപ്പൽ, ആധുനിക കപ്പൽ, മുങ്ങിക്കപ്പൽ, എയർക്രാഫ്റ്റ്സ് ആൻഡ് മറൈൻ കമാൻഡോസ് തുടങ്ങിയവ ഇന്ത്യൻ നാവികസേനക്ക് സ്വന്തമായുണ്ട്. ഇന്ത്യൻ നാവികസേനക്ക് കീഴിലുള്ള കപ്പലുകളുടെ സവിശേഷത, അവയിലധികവും രൂപകൽപന ചെയ്തതും നിർമിച്ചതും ഇന്ത്യയിൽവെച്ച് തന്നെയാണ് എന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.