ദോഹ ഡീംഡെക്സ്: ഇന്ത്യൻ നേവിയും തീരദേശസേനയും പെങ്കടുക്കും
text_fieldsദോഹ: ഈ വർഷത്തെ ഡീംഡെക്സ് 2018 (ദോഹ ഇൻറർനാഷണൽ മാരിടൈം ഡിഫൻസ് എക്സിബഷൻ & കോൺഫെറൻസ്)ൽ ഇന്ത്യൻ നേവി, തീരദേശസേന എന്നിവയിൽ നിന്നും ഉന്നത സംഘം പങ്കെടുക്കും. നാളെ മുതൽ മാർച്ച് 14 വരെയാണ് ഡീംഡെക്സ് നടക്കുന്നത്. ഫ്ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫും ഇന്ത്യൻ നേവി വെസ്റ്റേൺ നേവൽ കമാൻഡുമായ വൈസ് അഡ്മിറൽ ഗിരീഷ് ലുത്റ നയിക്കുന്ന സംഘത്തിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അഡീഷണൽ ഡയറക്ടർ ജനറൽ ജനറൽ വി എസ് ആർ മൂർത്തി അടക്കമുള്ള ഉന്നത പ്രതിനിധികളാണ് ദോഹയിൽ നടക്കുന്ന ഡീംഡെക്സിനെത്തുന്നത്.
ഇന്ത്യയും ഖത്തറും തമ്മിലുള്ള മികച്ച സൗഹൃദ, നയതന്ത്രബന്ധത്തിെൻറ ഭാഗമായാണ് ഉന്നതതല സംഘത്തെ അയക്കാൻ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് പടക്കപ്പലുകളടങ്ങുന്ന കൊൽകത്ത ക്ലാസ് ഐ.എൻ.എസ് കൊൽകത്തയും ഡീംഡെക്സിൽ പങ്കെടുക്കുന്നുണ്ട്. മുംബൈയിലെ മസാഗാവോൺ ഡോക്ക്യാർഡ് ഷിപ്പ്യാർഡിൽ വെച്ചാണ് ഇന്ത്യൻ നേവി കൊൽകത്ത ക്ലാസ് നിർമ്മിച്ചിരിക്കുന്നത്. 164 മീറ്റർ നീളമുള്ള ഐ എൻ എസ് കൊൽക്കത്തക്ക് 7500 ടൺ ഭാരവും മണിക്കൂറിൽ 30 നോട്ടിക്കൽ മൈൽ വേഗതയുമുണ്ട്. ക്യാപ്റ്റൻ സുശീൽ മേനോെൻറ നേതൃത്വത്തിൽ 30 ഓഫീസർമാരും 330 ജീവനക്കാരുമാണ് കപ്പലിലുള്ളത്.
അവസാന നാല് മാസത്തിനിടെ ഇത് രണ്ടാമത്തെ ഇന്ത്യൻ നാവികസേനാ പടക്കപ്പലാണ് ഖത്തറിൽ സന്ദർശനം നടത്താനിരിക്കുന്നത്. നേരത്തെ കഴിഞ്ഞ നവംബറിൽ തീരദേശ സുരക്ഷാ സേനയുടെ സമർഥ് ഹമദ് തുറമുഖത്തിലെത്തുകയും ഖത്തരി തീരദേശ സേനയുമായി ചേർന്ന് പരിശീലനത്തിലേർപ്പെടുകയും ചെയ്തിരുന്നു. ഖത്തറിനും ഇന്ത്യക്കുമിടയിലെ സഹകരണം ശക്തമാക്കുന്നതിനും പ്രതിരോധമേഖലയിലെ ബന്ധം ഉൗഷ്മളമാക്കുന്നതിനും ഇന്ത്യൻ സംഘത്തിെൻറ സന്ദർശനം ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.