Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ത്യൻ നഴ്സസ്...

ഇന്ത്യൻ നഴ്സസ് കൂട്ടായ്മ ഓണാഘോഷം

text_fields
bookmark_border
onam celebration
cancel
camera_alt

ഹ​മ​ദ് ആ​ശു​പ​ത്രി ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഓ​​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ

പ​​ങ്കെ​ടു​ത്ത​വ​ർ

ദോ​ഹ: ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നി​ലെ വി​മ​ൻ​സ് വെ​ൽ​ന​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്റ​റി​ലെ ഒ.​പി.​ഡി വി​ഭാ​ഗം ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രു​ടെ കൂ​ട്ടാ​യ്മ ‘ഓ​ണ​നി​ലാ​വ് 23’ ആ​ഘോ​ഷി​ച്ചു. ദോ​ഹ​യി​ൽ ന​ട​ന്ന ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ ക​ണ്ണൂ​ർ ശരീഫ് ഗാ​ന​മാ​ല​പി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​തു​ര​സേ​വ​ന രം​ഗ​ത്തെ മാ​ലാ​ഖ​മാ​രെ കു​റി​ച്ച് എ​ഴു​തി അ​ദ്ദേ​ഹം ത​ന്നെ ഈ​ണം ന​ൽ​കി​യ ഗാ​ന​മാ​ല​പി​ച്ചാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. സീ​നി​യ​ർ സ്റ്റാ​ഫ് മെം​ബ​ർ അ​ന്ന​മ്മ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ജോ​ൺ ഗി​ൽ​ബ​ർ​ട്ട് ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. ഖ​ത്ത​ർ കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ഈ​സ, ബി​നു​മോ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ലി​ജി ചെ​റി​യാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ക​ളി​ക​ളും മ​ഹാ​ബ​ലി​യെ വ​ര​വേ​റ്റു​ള്ള ഘോ​ഷ​യാ​ത്ര​യും വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളു​മാ​യി ‘ഓ​ണ​നി​ലാ​വ്’ ശ്ര​ദ്ധേ​യ​മാ​യി. ലി​ന്റാ തോ​മ​സ്, ജി​നു ഇ​ടി​ക്കു​ള, ഷം​ന ആ​ഷി​ക്ക്, ഷാ​ഹി​ന, ആ​ഷി​ഖ് ഇ​ക്ബാ​ൽ, അ​രു​ൺ പി. ​അ​ഗ​സ്റ്റി​ൻ, സ​ഞ്ജു കെ. ​ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഹ​നീ​ഷ ജാ​ഫ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationOnam 2023
News Summary - Indian Nurses Association Onam Celebration
Next Story