മെഡികെയർ ഖത്തറിൽ ഇന്ത്യൻ പവിലിയനും
text_fieldsദോഹ: ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ചൊവ്വാഴ്ച ആരംഭിച്ച പ്രഥമ ഖത്തർ മെഡികെയർ അന്താരാഷ്ട്ര ആരോഗ്യ പ്രദർശനത്തിൽ ഭാഗമായി ഇന്ത്യയും. ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷനുമായി (ഐഫാഖ്) ചേർന്നാണ് ഇന്ത്യൻ എംബസി നേതൃത്വത്തിൽ ഇന്ത്യൻ ആരോഗ്യ രംഗത്തെ നേട്ടങ്ങളുമായി പവിലിയൻ ഒരുക്കിയത്.
ലോകത്തിന്റെ ഫാർമസി എന്ന് വിളിപ്പേരുള്ള ഇന്ത്യയുടെ ആരോഗ്യ രംഗത്തെ നേട്ടങ്ങളും സാധ്യതകളും സന്ദർശകരിലെത്തിക്കുകയാണ് ഇന്ത്യൻ എംബസി നേതൃത്വത്തിലെ പവിലിയൻ. മെഡിക്കൽ ടൂറിസം, ആയുർവേദിക് മെഡിസിൻ, ഫാർമസ്യൂട്ടിക്കൽ മികവ് എന്നിവയും പരിചയപ്പെടുത്തുന്നു. ഇന്ത്യയിൽ നിന്നുള്ള അഞ്ച് കമ്പനികളും പ്രദർശനത്തിലുണ്ട്. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ പവിലിയൻ ഉദ്ഘാടനം നിർവഹിച്ചു. ചൊവ്വാഴ്ച ആരംഭിച്ച മെഡികെയർ ഖത്തർ പ്രദർശനം അഞ്ചുവരെ നീളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.