ഇന്ത്യൻ സ്പോർട്സ് സെന്റർ ലോക യോഗദിനം ആചരിച്ചു
text_fieldsദോഹ: ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ സ്പോർട്സ് സെന്റർ ലോക യോഗദിനം വിപുലമായി ആചരിച്ചു. അൽഅറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ 300ലധികം ആളുകൾ യോഗ ചെയ്ത് പങ്കാളികളായി. തുടർന്ന് മ്യൂസിക്കൽ യോഗയും കളരിപ്പയറ്റും സീലംബവും സൗഹൃദ വടംവലിയും അരങ്ങേറി. ഇന്ത്യൻ സ്പോർട്സ് സെൻറർ നേതൃത്വത്തിൽ അൽഖോർ, ബിർള പബ്ലിക് സ്കൂൾ, ദൂഖാൻ എന്നിവിടങ്ങളിലും വ്യത്യസ്ത ദിവസങ്ങളിലായി യോഗ ദിന പരിപാടികൾ സംഘടിപ്പിച്ചു.
ജൂൺ 17ന് അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ നിരവധി രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തമുണ്ടായി. ഇന്ത്യൻ എംബസി ഷെർഷെ ദഫേ അഞ്ജലീൻ പ്രേമലത, ഫസ്റ്റ് സെക്രട്ടറിയും ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെ ചുമതലയുമുള്ള സച്ചിൻ ദിൻകർ ശങ്ക്പാൽ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, മുൻ ഐ.സി.സി പ്രസിഡന്റ് പി.എൻ ബാബുരാജ്, ഐ.എസ്.സി അഡ്വൈസറി കമ്മിറ്റി മെംബർമാരായ കെ.സി. ലത്തീഫ്, ശ്രീനിവാസ്, നിഷ അഗർവാൾ, ഐ.സി.സി, ഐ.സി.ബി.എഫ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി, വൈസ് പ്രസിഡന്റ് ജോൺ ദേശാ, സെക്രട്ടറി പ്രദീപ് പിള്ളൈ, പുരുഷോത്തം, ശാലിനി തിവാരി, സുജാത ഫെർണാണ്ടസ്, ദീപേഷ് ഗോവിന്ദൻ, ദീപക് ചുക്കാല, തൃപ്തി കാല എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.