Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ത്യക്കാരുടെ മടക്കം:...

ഇന്ത്യക്കാരുടെ മടക്കം: എയർബബ്​ൾ കരാർ ഇന്നുമുതൽ പ്രാബല്യത്തിൽ

text_fields
bookmark_border
ഇന്ത്യക്കാരുടെ മടക്കം: എയർബബ്​ൾ കരാർ ഇന്നുമുതൽ പ്രാബല്യത്തിൽ
cancel

ദോഹ: ഇന്ത്യക്കാർക്ക്​ ഖത്തറിലേക്ക്​ യാത്ര ചെയ്യാൻ വഴിയൊരുക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള എയർബബ്​ൾ കരാർ ചൊവ്വാഴ്​ച മുതൽ പ്രാബല്യത്തിൽ.നിബന്ധനകൾക്ക്​ വിധേയമായി ഇന്ത്യൻ വിമാനകമ്പനികൾക്കും ഖത്തർ എയർവേ​സിനും ഇരുരാജ്യങ്ങളിലേക്കും​ സർവിസ്​ നടത്താനുള്ള എയർബബ്​ൾ കരാർ ഇന്ത്യൻ വ്യോമയാന മന്ത്രാലയവും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുമാണ്​ ഒപ്പുവെച്ചിരിക്കുന്നത്​. ആഗസ്​റ്റ്​​ 18നാണ്​​ ഉത്തരവ്​ പ്രാബല്യത്തിലാവുന്നത്​.

പ്രതിവാര വിമാനസർവിസുകളായിരിക്കും ഇതുപ്രകാരം നടത്തുക. അതത്​ സംസ്​ഥാനങ്ങളുടെ അനുമതിയോടെയാകണമിത്​. മൊത്തം സീറ്റുകൾ ഇന്ത്യൻ കമ്പനികളും ഖത്തർ എയർവേ​സും തമ്മിൽ പങ്കുവെച്ചായിരിക്കും സർവിസ്​. ഖത്തർ വിസയുള്ള ഏത്​ ഇന്ത്യക്കാരനും ഖത്തറിലേക്ക്​ മടങ്ങിയെത്താനുള്ള അവസരമാണ്​ കരാറിലൂടെ കൈവന്നിരിക്കുന്നത്​. ഖത്തരി പൗരന്മാർക്കും യാത്രചെയ്യാം. ഖത്തറിലേക്ക്​ മാത്രമുള്ളവരാകണം യാത്രക്കാർ. കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും​ ഇരുരാജ്യങ്ങളിലേക്കുമുള്ള വിമാനടിക്കറ്റ്​ ബുക്കിങ്ങിന് നേരത്തേ അനുമതിയും നൽകിയിരുന്നു.

ആഗസ്​റ്റ്​ ഒന്നുമുതൽ ഐഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർക്കടക്കം റീ എൻട്രി പെർമിറ്റ്​ എടുത്ത്​ ഖത്തറിലേക്ക്​ മടങ്ങാനുള്ള അനുമതിയുണ്ട്​. എന്നാൽ, മറ്റ്​ രാജ്യങ്ങളിലേക്കുള്ള വിമാനസർവിസുകൾക്കുള്ള വിലക്ക്​​ ഇന്ത്യ ആഗസ്​റ്റ്​ 31 വരെ നീട്ടിയതോടെ ഇന്ത്യക്കാരുടെ മടക്കം അനിശ്ചിതത്വത്തിലായിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ പ്രത്യേക കരാർ ഉണ്ടാക്കണമെന്ന്​ ശക്തമായ ആവശ്യങ്ങൾ ഉയർന്നിരുന്നു.

മടക്കം വൈകുന്നതോടെ ഖത്തറിലെ തൊഴിൽമേഖലയിലടക്കം ഇന്ത്യക്കാർക്കുണ്ടാക്കുന്ന തിരിച്ചടികളും പ്രശ്​നങ്ങളും സംബന്ധിച്ച്​ 'ഗൾഫ്​മാധ്യമം' തുടർവാർത്തകൾ നൽകിയിരുന്നു.ഇതിനെ തുടർന്ന്​ വിവിധ പ്രവാസിസംഘടനകൾ സംയുക്തയോഗം ചേർന്ന്​ അധികൃതർക്ക്​ നിവേദനം നൽകിയിരുന്നു. എയർബബ്​ൾ കരാർ ആയതോടെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നവർക്ക്​ ഏറെ ആശ്വാസമാണ്​​.

കരാർ പ്രകാരം വന്ദേഭാരത്​ മിഷൻ വഴിയും ഇന്ത്യക്കാരെ ഖത്തറിൽ തിരിച്ചെത്തിക്കാനുള്ള വിമാനങ്ങൾക്കും​ സാഹചര്യമൊരുങ്ങി. ഇന്ത്യക്കാരടക്കം വിദേശികൾക്ക്​ ഖത്തറിൽ തിരിച്ചെത്താൻ റീ എൻട്രി പെർമിറ്റ്​ എടുക്കണം.https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടൽ വഴിയാണ്​ പെർമിറ്റിന്​ അപേക്ഷ നൽകേണ്ടത്​. വിസ കാലാവധി കഴിഞ്ഞവർക്കുള്ള ഫീസ്​ ഖത്തർ ഒഴിവാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India Newsgulf newsqatar news
Next Story