Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ കോവിഡിൻെറ...

ഖത്തറിൽ കോവിഡിൻെറ രണ്ടാംവരവിൻെറ സൂചനകൾ

text_fields
bookmark_border
ഖത്തറിൽ കോവിഡിൻെറ രണ്ടാംവരവിൻെറ സൂചനകൾ
cancel
camera_alt

കോവിഡ്​ 19ദേശീയ സ്​ട്രാറ്റജിക്​ ഗ്രൂപ്പ്​ തലവൻ ഡോ. അബ്​ദുല്ലതീഫ്​ അൽഖാൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

ദോഹ: ഖത്തറിൽ രോഗികൾ കൂടിവരുന്നത്​ കോവിഡിൻെറ രണ്ടാം വരവിൻെറ സൂചനയാണെന്ന്​ പൊതുജനാരോഗ്യമന്ത്രാലയം. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ പല രാജ്യങ്ങളിലും കോവിഡിൻെറ രണ്ടാംവരവും മൂന്നാംവരവും ഉണ്ടാകുന്നു. ഖത്തറിൽ അടുത്തിടെ പുതിയ രോഗികളുടെ എണ്ണവും കൂടിവരികയാണ്​. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും തീവ്രപരിചരണവിഭാഗത്തിൽ ആകുന്നവരുടെയും എണ്ണം കൂടിവരികയാണ്​.

ഖത്തറിലും കോവിഡിൻെറ രണ്ടാംവരവുണ്ടാകുന്നു എന്നതിൻെറ സൂചനയാണ് ഇത്​​. കോവിഡ്​ 19ദേശീയ സ്​ട്രാറ്റജിക്​ ഗ്രൂപ്പ്​ തലവനും ഹമദ്​ മെഡിക്കൽ കോർപറേഷൻ സാംക്രമികരോഗവിഭാഗം തലവനുമായ ഡോ. അബ്​ദുല്ലതീഫ്​ അൽഖാൽ ആണ്​ വ്യാഴാഴ്​ച രാത്രി വൈകി നടന്ന വാർത്താസമ്മേളനത്തിൽ ഇക്കാര്യങ്ങൾ പറഞ്ഞത്​. ദിനേനയുള്ള പുതിയ കോവിഡ്​ രോഗികളു​െട എണ്ണം ഖത്തറിൽ ക്രമേണ ഉയരുകയാണ്​. ഉയർച്ചയുടെ തോത്​ കൂടിത്തന്നെ നിലനിൽക്കുന്നു. ആശുപത്രിയിൽ ആകുന്നവരുടെയും തീവ്രപരിചരണവിഭാഗത്തിൽ ആകുന്നവരുടെയും എണ്ണം വർധിക്കുന്നത്​ കൂടുതൽ ആശങ്കയുണ്ടാക്കുന്നു. അടുത്ത ദിവസങ്ങളിലെയോ അടുത്ത ആഴ്​ചയിലെയോ കണക്കുകൾ പരിശോധിക്കണം.

എങ്കിൽ മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻകഴിയൂ. എന്നാൽ നിലവിലുള്ള ഘടകങ്ങൾ കോവിഡ്​ രണ്ടാം വരവിൻെറ ആദ്യഘട്ട സൂചനകളാണെന്ന്​ പറയാൻ കഴിയുമെന്നും ​അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണം. എങ്കിലേ മഹാമാരിയുടെ രണ്ടാംവരവ്​ ഇല്ലാതാക്കാൻ കഴിയൂ. അടുത്ത ആഴ്​ചകളിലും ഇതേ സ്​ഥിതി തുടർന്നാൽ നിയന്ത്രണങ്ങൾ പുനസ്​ഥാപിക്കേണ്ടിവരും. നിയന്ത്രങ്ങൾ കൊണ്ടുവന്നതിൻെറ ആദ്യഘട്ടത്തിലേക്ക്​ രാജ്യത്തിന്​ തിരിച്ചുപോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

അരലക്ഷത്തിലധികം പേർ രാജ്യത്ത്​ കോവിഡ വാക്​സിൻ കുത്തിവെപ്പെടുത്തുകഴിഞ്ഞു. കുത്തിവെപ്പിൻെറ കാര്യത്തിൽ രാജ്യം വലിയ നാഴികക്കല്ലാണ്​​ പിന്നിട്ടിരിക്കുന്നതെന്നും അ​േദ്ദഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid in qatar​Covid 19qatar
News Summary - Indications of covid's second coming to Qatar
Next Story