ആരോഗ്യമേഖലയിൽ സ്വദേശിവത്കരണം: 'കവാദിർ' കൂടിക്കാഴ്ചയിൽ
text_fieldsദോഹ: സ്വദേശിവത്കരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തൊഴിൽ സാമൂഹിക ഭരണകാര്യമന്ത്രാലയം തുടങ്ങിയ 'കവാദിർ' വെബ്സൈറ്റ് വഴി ഖത്തരികൾക്കായി ആരോഗ്യമന്ത്രാലയം കൂടിക്കാഴ്ച നടത്തി. ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് ആരോഗ്യമേഖലയലിലെ വിവിധ ഒഴിവുകളിലേക്കായിരുന്നു കൂടിക്കാഴ്ച.
മന്ത്രാലയറ ആസ്ഥാനത്തെ അൽ ഫൈസൽ ടവറിൽ മൂന്ന് ദിവസമായി നടത്തിയ കൂടിക്കാഴ്ചയിൽ 165 ഉദ്യോഗാർഥികളാണ് പങ്കെടുത്തത്. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് മന്ത്രാലയത്തിെൻറ നാഷനൽ എംപ്ലോയ്മെൻറ് പ്ലാറ്റ്ഫോം 'കവാദിർ' ഒൺലൈൻ പോർട്ടൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
തൊഴിൽ തേടുന്ന സ്വദേശികൾക്ക് തങ്ങളുടെ യോഗ്യതകൾക്കും പരിചയത്തിനുമനുസരിച്ചുള്ള തൊഴിൽ തെരഞ്ഞെടുക്കാനുള്ള അവസരമാണ് കവാദിർ. നിലവിൽ സർക്കാർ, സ്വകാര്യ മേഖലകളിലായി 4800 ജോലികളാണ് സ്വദേശികളെ കാത്തിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.സ്വകാര്യമേഖലയിലെ കമ്പനികളിൽ 60 ശതമാനം തൊഴിലുകളും ഖത്തരികൾക്ക് സംവരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും മാനവശേഷിവികസന വകുപ്പുകളിൽ 80 ശതമാനം ജോലികളും സ്വദേശികൾക്ക് നൽകാനും നിർദേശിക്കുന്ന കരട് നിയമത്തിന് മന്ത്രിസഭ ഈയടുത്ത് അംഗീകാരം നൽകിയിരുന്നു.
തൊഴിൽ തേടുന്ന സ്വദേശികൾക്ക് തങ്ങളുടെ യോഗ്യതകൾക്കും പരിചയത്തിനുമനുസരിച്ചുള്ള തൊഴിൽ തെരഞ്ഞെടുക്കാനുള്ള മാർഗങ്ങളും പോർട്ടലിൽ സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.