Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിലെ...

ഖത്തറിലെ സ്വകാര്യമേഖലയിൽ സ്വദേശിവത്കരണം; നിയമത്തിന്​ അമീറിന്റെ അംഗീകാരം

text_fields
bookmark_border
ഖത്തറിലെ സ്വകാര്യമേഖലയിൽ സ്വദേശിവത്കരണം; നിയമത്തിന്​ അമീറിന്റെ അംഗീകാരം
cancel

ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന്​ അനുമതി നൽകുന്ന നിയമത്തിന്​ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുടെ അംഗീകാരം. 2024ലെ 12ാം നമ്പർ നിയമത്തിനാണ്​ അമീർ അംഗീകാരം നൽകിയത്​. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച്​ ആറു മാസം തികയുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.

സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുക, സ്വദേശി മാനവവിഭവ ശേഷി പരമവാധി മേഖലകളിൽ പ്രയോജനപ്പെടുത്തുക തുടങ്ങി ഖത്തർ ദേശീയ വിഷൻ 2030ൻെറ ലക്ഷ്യങ്ങൾ ഉൾക്കൊണ്ടാണ്​ സ്വകാര്യ മേഖലയിലും തൊഴിൽ അവസരങ്ങൾ സൃഷ്​ടിക്കുന്ന നിയമത്തിന്​ അംഗീകാരം നൽകിയത്​. ​

കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുർറഹ്​മാൻ ആൽഥാനിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗം കരട്​ നിർദേശത്തിന്​ അംഗീകാരം നൽകിയിരുന്നു.

വ്യക്തികളുടെ ഉടമസ്ഥതയിൽ വാണിജ്യ രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങൾ, രാജ്യത്ത് പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന സ്ഥാപനങ്ങൾ, സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികൾ, ലാഭം ലക്ഷ്യമില്ലാതെ പ്രവർത്തിക്കുന്ന ചാരിറ്റി സ്ഥാപനങ്ങൾ, കായിക സ്ഥാപനങ്ങൾ, അസോസിയേഷനുകൾ തുടങ്ങിയവയാണ്​ പുതിയ സ്വദേശിവത്കരണ നിയമത്തിന്റെ പരിധിയിൽ വരുന്നത്​.

എന്നാൽ, ഈ സ്​ഥാപനങ്ങൾ സംബന്ധിച്ചും സ്വദേശിവത്കരിക്കുന്ന തൊഴിലുകളെ സംബന്ധിച്ചും തൊഴിൽ മന്ത്രാലയം പിന്നീട്​ വിശദമാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Indigenization in the private sector in Qatar; Amir's approval of the law
Next Story