Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇൻറിഗോ...

ഇൻറിഗോ എയര്‍ലൈന്‍സി​െൻറ ദോഹ–കോഴിക്കോട് പ്രതിദിന സര്‍വ്വീസ് ജൂലൈ 20 മുതല്‍

text_fields
bookmark_border

ദോഹ: ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇൻറിഗോ എയര്‍ലൈന്‍സി​​െൻറ ദോഹ–കോഴിക്കോട് സര്‍വ്വീസ് ജൂലൈ 20 മുതല്‍  പ്രതിദിന സര്‍വ്വീസ്​ ആരംഭിക്കും. ഇതി​​െൻറ ഭാഗമായി ആകർഷമായ പാക്കേജ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. 399 റിയാല്‍ മുതലുള്ള ഉദ്ഘാടന ഓഫറാണ്  ഇൻറിഗോ പ്രഖ്യാപിച്ചത്. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മൂന്നാമ​െത്ത ഇന്ത്യന്‍ കമ്പനിയാണ്  ഇൻറിഗോ. പുലര്‍ച്ചെ 3.45 ന് ദോഹയില്‍ നിന്ന് കോഴിക്കേട്ടേക്ക് പുറപ്പെടുന്ന വിമാനം രാവിലെ 10 30 ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ട് നിന്ന് 11 30 പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1 30 ന് ദോഹയിലെത്തും. ഇൻറിഗോയുടെ ഉദ്ഘാടന ഓഫര്‍ 399 റിയാലാണ് ടിക്കറ്റ് നിരക്ക്.    

ദോഹ ചെന്നൈ വിമാനസര്‍വ്വീസുമായി ബന്ധിപ്പിച്ചാണ് ഇൻറിഗോ കോഴിക്കോട്ടേക്കുള്ള സര്‍വ്വീസിനൊരുങ്ങുന്നത് .ചെന്നൈയില്‍ നിന്ന് പുലര്‍ച്ചെ 2 45 ന്  ദോഹയിലെത്തുന്ന വിമാനമാണ് 3 45 ന് കോഴിക്കോട്ടേക്ക് പുറപ്പെടുക . കോഴിക്കോട്ട് നിന്ന് ഉച്ചക്ക് 1 30 ന് ദോഹയിലെത്തുന്ന വിമാനം ഇവിടെനിന്ന് 2 30 ന് ചെന്നൈയിലേക്ക് തിരിക്കും . മെയ് അഞ്ചിന്  ഡെല്‍ഹി മുംബൈ റൂട്ടുകളിലേക്ക് ആരംഭിക്കുന്ന സര്‍വ്വീസുകളോടെയാണ് ഇൻറിഗോയുടെ ദോഹ ഓപ്പറേഷന് തുടക്കമാവുക . ഉടന്‍ തന്നെ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കൂടി സര്‍വ്വീസ് ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indigo
News Summary - indigo
Next Story