ദോഹയിൽ ഇന്ത്യ-ഖത്തർ വിദേശകാര്യ മന്ത്രിതല ചർച്ച
text_fieldsദോഹ: ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുൽ റഹ്മാൻ ആൽഥാനിയുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ദോഹയിലെ ഇന്ത്യൻ എംബസിയുടെ പുതിയ കെട്ടിട ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച. അഫ്ഗാനിസ്താൻ ഉൾപ്പെടെ രാജ്യാന്തര വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചചെയ്തതായി വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ചർച്ച ഫലപ്രദമായിരുെന്നന്ന് ഡോ.എസ്. ജയശങ്കർ ട്വീറ്റ് ചെയ്തു. 'രാഷ്ട്രീയ, സാമ്പത്തിക, ഡിജിറ്റൽ, സുരക്ഷ പങ്കാളിത്തത്തെക്കുറിച്ച് ചർച്ച ചെയ്തു. അഫ്ഗാനിലെ ഭരണമാറ്റം ഉൾപ്പെടെ രാജ്യാന്തര, പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തി. ഖത്തറും ഇന്ത്യയും തമ്മിൽ വ്യാപര, നിക്ഷേപ പങ്കാളിത്തം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ചയിൽ താൽപര്യം പ്രകടിപ്പിച്ചു' -കൂടിക്കാഴ്ചക്കു പിന്നാലെ ഇന്ത്യൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുെന്നന്ന് ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി പറഞ്ഞു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും, രാജ്യാന്തര തലത്തിലെ സംഭവിവാകസങ്ങളെക്കുറിച്ചും ചർച്ച നടത്തിയാതായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച ആസ്ട്രേലിയയിലെ മെൽബണിൽ ആരംഭിക്കുന്ന 'ക്വാഡ്' വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി ഖത്തറിലെത്തുന്നത്. ആസ്ട്രേലിയ, ജപ്പാൻ, അമേരിക്ക രാജ്യങ്ങളാണ് 'ക്വാഡ്' കൂട്ടയ്മയിലെ മറ്റ് അംഗങ്ങൾ. അഫ്ഗാനിലെ സമാധാന പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കുകയും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും രാജ്യം വിടുന്നവരെ ഒഴിപ്പിക്കുന്നതിൽ പങ്കുവഹിക്കുകയും ചെയ്തത് ഖത്തറായിരുന്നു. അഫ്ഗാന് വിഷയത്തില്‍ ഇന്ത്യയുടെ നിലപാടുകളും ആശങ്കകളും വിദേശകാര്യമന്ത്രി പങ്കുവെച്ചു.
ഊര്‍ജ മേഖലയിലെ സഹകരണവും കൂടിക്കാഴ്ചയിൽ ചര്‍ച്ചയായി. ഇന്ത്യ ഉപയോഗിക്കുന്ന പ്രകൃതി വാതകത്തിന്റെ 40 ശതമാനവും ഖത്തറിൽ നിന്നുള്ളതാണ്. ഇന്ത്യന്‍ നഗരങ്ങളിലെ വാതക വിതരണ മേഖലയില്‍ ഖത്തറില്‍നിന്നുള്ള നിക്ഷേപ സാധ്യതയും ചര്‍ച്ചയായി. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ തലവന്‍ കൂടിയാണ് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി. ഊര്‍ജമേഖലയിലെ സഹകരണം ഊഷ്മളമാക്കാന്‍ 2020ല്‍ ഇരു രാജ്യങ്ങളും പ്രത്യേക ടാസ്ക് ഫോഴ്സിന് രൂപം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം മൂന്നുതവണ ടാസ്ക് ഫോഴ്സ് യോഗം ചേരുകയും ചെയ്തു. പെട്രോള്‍ കേന്ദ്രീകൃത സമ്പദ് ഘടനയില്‍നിന്നും പ്രകൃതിവാതകത്തെ ആശ്രയിക്കുന്ന സമ്പദ്ഘടനയിലേക്കുള്ള മാറ്റം കൂടിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഫിലിപ്പീന്‍സ് കൂടി സന്ദര്‍ശിച്ച ശേഷമായിരിക്കും വിദേശകാര്യമന്ത്രി 'ക്വാഡ്' ഉച്ചകോടിയില്‍ പങ്കെടുക്കുക. ഏഷ്യ പസഫിക് മേഖലയിലെയും ആഗോള തലത്തിലെയും പ്രശ്നങ്ങള്‍ ചര്‍ച്ചയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.