ഇന്തോനേഷ്യയില്‍ അമീറിെൻറ പേരിലുള്ള വിദ്യാഭ്യാസ സമുഛയം തുറന്നു
text_fieldsദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പേരില്‍ ഇന്തോനേഷ്യയില്‍ സ്ഥാപിച്ച പുതിയ വിദ്യാഭ്യാസ സമുഛയം തുറന്നു. ഖത്തര്‍ ചാരിറ്റിയാണ് തമീം അല്‍ മജ്ദ് എജുകേഷണല്‍ കോംപ്ലക്സ് എന്ന പേരിൽ സ്ഥാപനം തുടങ്ങിയത്. ഇതിനകത്ത് നാല് സ്കൂളുകള്‍ പ്രവര്‍ത്തിക്കും. ന്തോനേഷ്യയിലെ പടിഞ്ഞാറൻ ജാവയിലാണ് ഖത്തര്‍ ചാരിറ്റിയുടെ ധനസഹായത്തോടെ സമുഛയം പണി പൂര്‍ത്തിയാക്കിയത്.
പെണ്‍കുട്ടികള്‍ക്കായുള്ള നാല് ഹോസ്റ്റലുകളും ഉണ്ട്. ഇതിനു പുറമെ മൂന്ന് പള്ളികളും കളിസ്ഥലങ്ങളും വിശ്രമകേന്ദ്രങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്ന സ്ഥാപനമാണിത്. ഇന്തോനേഷ്യയിലെ ഖത്തര്‍ അംബാസഡര്‍ അഹ്മദ് ബിന്‍ ജാസിം അല്‍ഹമര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഗ്രാമീണര്‍ക്ക് ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്തു. ഖത്തര്ചാരി റ്റിയുടെ വനിതാ പ്രതിനിധിസംഘവും ചടങ്ങില്‍ പങ്കെടുത്തു. ഖത്തര്ചാരിറ്റിക്ക് കീഴിലുള്ള അല്‍ ഷിഫ ചാരിറ്റി യാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.