Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരാജ്യത്ത് സ്വതന്ത്ര...

രാജ്യത്ത് സ്വതന്ത്ര വ്യവസായ മേഖലകൾ സ്​ഥാപിക്കുന്നതിന് മ​​ന്ത്രിസഭയുടെ അംഗീകാരം

text_fields
bookmark_border

ദോഹ: രാജ്യത്ത് സ്വതന്ത്ര വ്യവസായ  മേഖലകൾ (ഫ്രീ സോണുകൾ) സ്​ഥാപിക്കുന്നതിന് മ​​ന്ത്രിസഭക്ക്​  അധികാരം നൽകുന്ന നിയമം പ്രാബല്യത്തിൽ കൊണ്ടു വരുന്നതിനുള്ള നടപടികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി.  കൂടുതൽ നിക്ഷേപം േപ്രാത്സാഹിപ്പിക്കുന്നതിനും വ്യവസായ വാണിജ്യ പദ്ധതികൾ തുടങ്ങുന്നതിനുമായാണ്​ സ്വതന്ത്ര വ്യവസായ  മേഖലകൾ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്​. ശൂറാ കൗൺസിൽ അംഗീകരിച്ച്​ മന്ത്രിസഭക്ക്​ നൽകിയ ശുപാർശയാണ്​ അംഗീകരിക്കപ്പെട്ടത്​. ഇക്കണോമിക് സോൺസ്​ കമ്പനി ബോർഡ് ഓഫ് ഡയറക്ടേഴ്സി​​െൻറ ശുപാർശ കണക്കിലെടുത്തായിരിക്കും സ്വതന്ത്ര മേഖലകൾ സ്​ഥാപിക്കാൻ മന്ത്രിസഭ തീരുമാനമെടുക്കുക. ഫ്രീസോണിൽ ആരംഭിക്കുന്ന സ്​ഥാപനങ്ങൾക്ക് രാജ്യത്ത് മറ്റെന്തെങ്കിലും ലൈസൻസോ അനുമതിയോ രജിസ്​േട്രഷനോ ആവശ്യമില്ല എന്നത്​ പ്രത്യേകതയാണ്​.

 അതിനൊപ്പം മറ്റൊരു ​​ശ്രദ്ധേയമായ കാര്യം, സ്​ഥാപനത്തി​​െൻറ മൂലധനം, വരുമാനം, ലാഭം, നിക്ഷപം എന്നിവ രാജ്യത്തിനു പുറത്തേക്കു മാറ്റുന്നതിനും ഒരു നിയന്ത്രണവുമുണ്ടാകില്ല എന്നതുമാണ്​. മന്ത്രിസഭ അംഗീകരിച്ച നിയമപ്രകാരം, പങ്കാളിത്തത്തോടെയോ കരാർ വ്യവസ്​ഥയിലോ മറ്റെന്തെങ്കിലും നിയമപരമായ മാർഗത്തിലൂടെയോ ഏതു വിഭാഗത്തിലുള്ള കമ്പനികളും ഒന്നോ അതിലധികമോ നിയമവിധേയമായ ആളുകൾക്ക്​  ഫ്രീസോണിൽ സംരംഭങ്ങൾ ആരംഭിക്കാം .
സ്വദേശികൾക്കും വിദേശികൾക്കും സ്​ഥാപനങ്ങൾ ആരംഭിക്കാൻ ഒരുപോലെ അവകാശമുണ്ടാകും. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച മറ്റ്​ വിഷയങ്ങളിൽ, മസ്​ജിദ് ഇമാമുമാരുടെ വാർഷിക അവധി സംബന്ധിച്ച് ഔഖാഫ് മന്ത്രാലയം സമർപ്പിച്ച നിർദേശവും ഉൾപ്പെടുന്നു. മൂന്നു വർഷത്തിൽ കൂടാത്ത സമയപരിധിയിൽ വാർഷിക അവധിയെടുക്കാവുന്നതാണ്​. 

എന്നാൽ  മൂന്നു വർഷം പിന്നിട്ടാൽ ഉപയോഗിക്കാത്ത അവധികൾക്ക് അവലൻസോ ആനുകൂല്യമോ ലഭിക്കുന്നതുമല്ല. റിയൽ എസ്​​േറ്ററ്റ്​  ട്രാൻസാക്ഷനും ഡോക്യുമെ​​േൻറഷനുമുള്ള ഇലക്േട്രാണിക് ട്രാൻസാക്ഷൻസ്​ ആൻഡ് കൊമേഴ്സ്​ നിയമം പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ചുള്ള അപേക്ഷ മന്ത്രിസഭ അംഗീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:industry
News Summary - industry
Next Story