ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം; റസ്റ്റാറന്റിനെതിരെ നടപടി
text_fieldsദോഹ: ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരപദാർഥങ്ങൾ വിറ്റതിന് റസ്റ്റാറന്റിനെതിരെ നടപടി സ്വീകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. റയ്യാൻ മുനിസിപ്പാലിറ്റിക്കു കീഴിലെ 'സതോര് അല്‍-ഖസബ്' റസ്റ്റാറന്റാണ് ഏഴു ദിവസത്തേക്ക് അടച്ചിടാൻ നിർദേശിച്ചത്. മനുഷ്യ ഭക്ഷണ നിയന്ത്രണം സംബന്ധിച്ച് നിയമത്തിന്റെ ലംഘനവും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിറ്റതിനുമാണ് നടപടി. മുനിസിപ്പാലിറ്റി മന്ത്രാലയം പതിവായി പരിശോധനകള്‍ നടത്തുകയും ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നുണ്ട്. നിയമലംഘകരുടെ പട്ടികയും ശിക്ഷയുടെ കാലാവധിയും അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. വിവിധ നിയമലംഘനങ്ങളുടെ പേരില്‍ ഇതുവരെ 1100ലധികം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. നിയമലംഘനത്തിന്റെ തരത്തെയും തീവ്രതയെയും ആശ്രയിച്ചാണ് എത്ര ദിവസം കടകള്‍ അടച്ചിടണമെന്ന് തീരുമാനിക്കുന്നത്. അടച്ചിടാന്‍ നിര്‍ദേശിച്ച കാലയളവില്‍ കടകളും റസ്റ്റാറന്റുകളും തുറക്കുന്നതും അറ്റകുറ്റപ്പണി നടത്തുന്നതും വിലക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.