പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ്; 107ൽ ബുക്ക് ചെയ്യാം
text_fieldsദോഹ: പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പെടുക്കാൻ 107 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാം. രാജ്യത്ത് തുടങ്ങിയ പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് കാമ്പയിനിൽ എല്ലാവർക്കും സൗജന്യമായി കുത്തിവെപ്പെടുക്കാം. ജനങ്ങൾക്ക് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻെറ ഹെൽപ്ലൈൻ നമ്പറായ 107ൽ വിളിച്ച് ഇതിനായി നേരത്തേ ബുക്ക് ചെയ്യാനാകുമെന്നും നാഷനൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ് ചെയർമാനും എച്ച്.എം.സി ഇൻഫെക്ഷ്യസ് ഡിസീസ് മേധാവിയുമായ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ പറഞ്ഞു.
ബുക്ക് ചെയ്യാതെയും അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ നേരിട്ടെത്തി കുത്തിവെ െപ്പടുക്കാം. പ്രൈമറി ഹെൽത്ത് സെൻററുകളിൽ മറ്റ് ആവശ്യങ്ങൾക്കായി എത്തുന്നവർക്കും സൗജന്യമായി കുത്തിവെപ്പെടുക്കാം. എന്നാൽ, ഇതിന് തിരക്ക് കുറഞ്ഞ സമയം തിരെഞ്ഞടുക്കണമെന്നും അധികൃതർ ആവശ്യെപ്പട്ടു. ഖത്തർ ടി.വിയുമായുള്ള ടെലിഫോൺ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. ശാരീരികോഷ്മാവ് 40 സെൽഷ്യസ് ആവുക, ശരീരവേദന, ജോയൻറ്, അസ്ഥികൾ, മസിലുകൾ എന്നിവയിൽ വേദന, ചുമ, മുകളിലത്തെ ശ്വസനേന്ദ്രിയ ഭാഗത്ത് കടുത്ത ചൂട്, തലവേദന എന്നിവയാണ് പകർച്ചപ്പനിയുെട ലക്ഷണം. പകർച്ചപ്പനി ചില ആളുകളിൽ അപകടകരമാവാം. വയസ്സ്, ആരോഗ്യനില തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ പകർച്ചപ്പനി മാരകമായി മാറാനും സാധ്യതയുണ്ട്. ഇത്തരക്കാർക്ക് ആശുപത്രിയിൽ ചികിത്സ അത്യാവശ്യമാണ്.
ചില ആളുകൾ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടാനും ചിലപ്പോൾ മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. വർഷത്തിൽ ലോകത്താകമാനം പകർച്ചപ്പനിമൂലം 6,50,000 മരണങ്ങൾ സംഭവിക്കാറുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്. ഒക്ടോബർ 20 മുതലാണ് ഖത്തറിൽ പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ തുടങ്ങിയത്. പൊതുജനാരോഗ്യ മന്ത്രാലയം, പ്രൈമറി ഹെൽത്ത് കോർപറേഷൻ, ഹമദ് മെഡിക്കൽ കോർപറേഷൻ എന്നിവ സംയുക്തമായാണ് കാമ്പയിൻ നടത്തുന്നത്. ആറുമാസം മുതലുള്ള എല്ലാവർക്കും കുത്തിവെപ്പ് സുരക്ഷിതമാണ്. പ്രൈമറി ഹെൽത്ത് െകയർ കോർപറേഷൻെറ കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, എച്ച്.എം.സിയുടെ ഔട്ട്പേഷ്യൻറ് ക്ലിനിക്കുകൾ, തിരഞ്ഞെടുത്ത 40 സ്വകാര്യ അർധസർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽ കുത്തിവെപ്പിന് സൗകര്യമുണ്ടാവുമെന്നും അധികൃതർ അറിയിച്ചു. 2021 മാർച്ച് വരെ നീളുന്ന കാമ്പയിൻ കാലയളവിൽ 5,00,000ത്തിലധികം ആളുകൾക്ക് കുത്തിവെപ്പ് നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
പകര്‍ച്ചവ്യാധികള്‍കൊണ്ട് കൂടുതല്‍ ബുദ്ധിമുട്ട് നേരിടാനിടയുള്ള നിത്യരോഗികളും കാലാവസ്ഥ പനിയെ പ്രതിരോധിക്കാന്‍ കുത്തിവെപ്പ് എടുക്കേണ്ടതാണ്.പ്രമേഹം, ആസ്ത്മ, ഹൃദയ ശ്വാസകോശ രോഗങ്ങള്‍, വൃക്ക, അര്‍ബുദ രോഗികള്‍, 65 വയസ്സിന് മുകളിലുള്ളവര്‍, ആറു മാസത്തിനും അഞ്ചു വയസ്സിനുമിടയിലുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ നിര്‍ബന്ധമായും കുത്തിവെപ്പെടുക്കണം. കുട്ടികളെ കുത്തിവെപ്പെടുപ്പിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. പകര്‍ച്ചവ്യാധികള്‍ കുട്ടികളിലാണ് കുടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നത്.
ലോകത്ത് കോവിഡ് ഭീഷണി തുടരുന്നതിനാൽ പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പിന് ഇത്തവണ പ്രാധാന്യം ഏറെയാണ് ലോകാരോഗ്യസംഘടന പറയുന്നു. ദീർഘകാല അസുഖമുള്ള 50 വയസ്സിന് മുകളിലുള്ളവർ, ആറുമാസത്തിനും അഞ്ചു വയസ്സിനും ഇടയിൽ പ്രയാമുള്ളവർ എന്നിവർക്കൊക്കെ കുത്തിവെപ്പ് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇതിലൂടെ അസുഖങ്ങൾ വരാനുള്ള സാധ്യത കുറക്കാം. ഗർഭിണികളിൽ പകർച്ചപ്പനി മാരകമാകാൻ സാധ്യതയുണ്ട്. ഇതിനാൽ പകർച്ചപ്പനി കുത്തിവെപ്പ് ഗർഭിണികൾക്ക് ഏറെ നല്ലതാണ്. ഇത് അവർക്ക് വിവിധ രോഗങ്ങളിൽനിന്ന് സംരക്ഷണം നൽകും. ഒരു േരാഗം വന്ന് അത് മറ്റൊരു േരാഗത്തിലേക്ക് മാറി മാരകമാകുന്ന സാഹചര്യം ഇല്ലാതാക്കുക കൂടിയാണ് കുത്തിവെപ്പ് ചെയ്യുന്നത്. കോവിഡിൻെറയും പകർച്ചപ്പനിയുടെയും ലക്ഷണങ്ങൾ സമാനമാണ്. ഇതിനാൽ കുത്തിവെപ്പ് എടുത്തില്ലെങ്കിൽ കാര്യങ്ങൾ സങ്കീർണമാകും. കോവിഡിന് ഇതുവരെ വാക്സിൻ ലഭ്യമല്ല. എന്നാൽ, പകർച്ചപ്പനിക്ക് ഏറ്റവും ഫലപ്രദമായ വാക്സിനുണ്ട്.
പകർച്ചപ്പനിയുടെയും കോവിഡ് 19ൻെറയും ൈവറസുകൾ വ്യത്യസ്തമാണ്. എന്നാൽ, രണ്ട് രോഗങ്ങളുടെയും ലക്ഷണങ്ങൾ സമാനമാണ്.ഇതിനാൽ പകർച്ചപ്പനി കുത്തിവെപ്പ് എടുക്കേണ്ടത് അത്യാവശ്യമാണ്. ഈ കുത്തിവെപ്പ് കോവിഡ് പ്രതിരോധത്തിനുള്ളതല്ല. എന്നാൽ, കാലാവസ്ഥ മൂലമുണ്ടാകുന്ന വിവിധതരം അസുഖങ്ങൾക്കുള്ള പ്രതിരോധമാണ് ഫ്ലൂ വാക്സിൻ. ഇതിനാൽ തന്നെ കോവിഡ് വരാനുള്ള സാധ്യത കുറയുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.