Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൗത്ത് ദുഹൈൽ, ഉം ലഖ്ബ...

സൗത്ത് ദുഹൈൽ, ഉം ലഖ്ബ അടിസ്​ഥാന സൗകര്യ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

text_fields
bookmark_border
സൗത്ത് ദുഹൈൽ, ഉം ലഖ്ബ അടിസ്​ഥാന സൗകര്യ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
cancel
camera_alt

സൗത്ത് ദുഹൈൽ, ഉം ലഖ്ബ റോഡ് അടിസ്​ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടക്കുന്നു 

ദോഹ: സൗത്ത് ദുഹൈൽ, ഉം ലഖ്ബ എന്നിവിടങ്ങളിലെ റോഡ്, അടിസ്​ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു. പദ്ധതിയിലുൾപ്പെടുന്ന പാക്കേജ് ഒന്നിെൻറ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്​. കഴിഞ്ഞ ആദ്യ പാദത്തിലാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്​. പൗരന്മാരുടെ സ്​ഥലങ്ങളിലേക്കും സബ്ഡിവിഷൻ ഏരിയകളിലെയും റോഡുകളുടെയും അടിസ്​ഥാന സൗകര്യങ്ങളുടെയും വികസനം ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന ബൃഹദ്​ പദ്ധതിയുടെ ഭാഗമായാണ് മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ.

അൽ ശമാൽ റോഡിെൻറ കിഴക്ക് ഭാഗവും അറബ് ലീഗ് സ്​ട്രീറ്റിെൻറ പടിഞ്ഞാറ് ഭാഗവും ഉൾപ്പെടുന്ന പ്രദേശമായ ഉംലഖ്ബ, സൗത്ത് ദുഹൈൽ പ്രദേശങ്ങളിലായി 21 കിലോമീറ്റർ റോഡ് ശൃംഖല, 44 കിലോമീറ്റർ ദൈർഘ്യത്തിൽ കാൽനടപ്പാത എന്നിവ നിർമിക്കുമെന്ന് ​േപ്രാജക്ട് എൻജിനീയർ റാഷിദ് അൽ സിയാറ പറഞ്ഞു. 1457 ലൈറ്റ് പോളുകൾ സ്​ഥാപിച്ച് തെരുവ് വിളക്ക് സംവിധാനം കൂടുതൽ വ്യാപിപ്പിക്കും. കൂടാതെ 2600 കാർ പാർക്കിങ്​ സ്ലോട്ടുകളും നിർമിക്കും.

20 കിലോമീറ്റർ നീളത്തിൽ ഫൗൾ സീവർ നെറ്റ്​വർക്ക്, സ്​റ്റോം വാട്ടർ, ഗ്രൗണ്ട് വാട്ടർ, സർഫേസ്​ വാട്ടർ ൈഡ്രനേജ് നെറ്റ്​വർക്ക്, 12.8 കിലോമീറ്റർ നീളത്തിൽ ടി. എസ്.ഇ നെറ്റ്​വർക്ക് എന്നിവയുടെ നിർമാണവും പദ്ധതിയിൽ പൂർത്തീകരിക്കും.കൂടാതെ ലാൻഡ്സ്​കേപ്പിങ്​ ജോലികളും പാക്കേജിെൻറ ഭാഗമായി സ്​ഥാപിക്കും. 2024 ആദ്യ പാദത്തോടെ എല്ലാ പദ്ധതികളും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Public Works Authority
News Summary - Infrastructure works in South Duhail and Um Lakhba are in progress
Next Story